Advertisment

ഇങ്ങനെയും ഒരു പഞ്ചായത്തംഗം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

സാമൂഹ്യ സേവനം ഉത്തരവാദിത്തമാകുമ്പോള്‍, അത് സമൂഹം ഏൽപ്പിച്ച പദവിയുടെ മാനദണ്ഡത്തില്‍ ആവുമ്പോള്‍ ജനത്തിനുള്ള ‘ക്ഷേമം’ ഇരട്ടി ആയി ലഭിക്കുന്നു. യഥാർത്ഥത്തിൽ അതാണ് മണ്ണൂർ പഞ്ചായത്ത് പത്താംവാർഡ് മെമ്പർ വി.എം.അൻവർ സാദിഖിന്റേത്.

Advertisment

മുസ്‌ലിംലീഗിന്റെ സജീവ പ്രവർത്തകനാണെങ്കിലും ജനസേവന കാര്യത്തിൽ ആരോടും ഒരു വിവേചനവും കാണിക്കാറില്ല.ജീവിതത്തെ ഒരു സുകൃതമാക്കി മാറ്റുന്നതിനുവേണ്ടി സേവനമെന്ന കലയുടെ കാര്യങ്ങളാണ് ഈചെറുപ്പക്കാരന്റെ എപ്പോഴത്തെയുംചര്‍ച്ച വിഷയം. പാവപ്പെട്ടവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളുടെയും സേവനപൂർത്തീകരണത്തിനായി ഒരു ഗ്രാമകേന്ദ്രം തന്നെയുണ്ട്.

publive-image

അതിന്റെ സുഗമമായ നടത്തിപ്പിന് രണ്ടുജീവനക്കാരും. പഞ്ചായത്തിൽ നിന്നും സർക്കാർ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് മിക്കവർക്കും അറിയില്ല. ഇതിന് പ്രായോഗിക പരിഹാരമായി സ്വന്തമായി തുടങ്ങിയതാണ് ഗ്രാമകേന്ദ്രം. സാധുക്കൾക്ക് ആരോരുമറിയാതെ സഹായങ്ങൾ ചെയ്യുന്നതാണ് ഈ ചെറുപ്പക്കാരന്റെ മനസന്തുഷ്ടി.

എല്ലാ ജനപ്രതിനിധികളും അവരവരുടെ പഞ്ചായത്ത്/ഗ്രാമ തലത്തിൽ മാത്രം ഇടപെടൽ നടത്തുമ്പോൾ അൻവർ സാദിഖിന്റെ കർമമേഖല പഞ്ചായത്തെന്നോ,ജില്ലയെന്നോ പരിധിയില്ല.വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട എത്രയോ വിഷയങ്ങൾ നിറവേറ്റിയതും വ്യക്തിഗത അപേക്ഷകളിൽ സഹായം നൽകിയതും സ്വന്തം അദ്ധ്വാനിച്ചുണ്ടാക്കിയ പണമുപയോഗിച്ചാണ്.

പാവപ്പെട്ടവരുടെ ചികിത്സാകാര്യത്തിലും ശ്രദ്ധേയ ഇടപെടൽ നടത്തി. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് നിരവധിസേവനങ്ങള്‍ ഒരേ സമയം നടത്തികൊണ്ടേയിരിക്കുന്നു. മതമോ ജാതിയോ പാർട്ടിയോ ഒന്നും നോക്കിയല്ല,ജീവിതം തന്നെ സമൂഹനന്മയ്ക്കുതകുന്ന വിധം ഇദ്ദേഹംസമർപ്പിച്ചിരിക്കുന്നത്.

publive-image

നിലവിൽ മുസ്‌ലിംലീഗ് കോങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റാണ്. ഭാര്യയും രണ്ടുകുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഭർത്താവിന്റെ ജീവകാരുണ്യപ്രവർത്തനത്തിന് അവര്‍ പരമാവധി പിന്തുണ നല്‍കുന്നു. അൻവറിന്റെയും കുടുംബത്തിന്റെയും പരിശ്രമ ഫലമായി, ത്യാഗത്തിന്റെ ഫലമായി, ആശ്വാസത്തിന്റെ വെളിച്ചം അനുഭവിക്കുന്നവർ ധാരാളമുണ്ട്.

മനസ്സും ശരീരവും പണവും സമയവും മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നതിൽ അൽപംപോലും വിരസതയില്ലാത്ത ഇവരുടെ മുമ്പിൽ അർഹരുടെ നീണ്ടനിരതന്നെയുണ്ട്. ഒരുപാർട്ടി നേതാവ് അല്ലെങ്കിൽ ഒരു പഞ്ചായത്തംഗം എന്തു ചെയ്തു എന്നതിലുപരി എങ്ങനെ ചെയ്യുന്നു എന്നതുകൂടെ പ്രധാനമാണ്.

മനോഭാവത്തിന്റെയും അധികാര കസേരയുടെയും അളവുകോലില്‍ അത് സേവനമോ ഔദാര്യമോ ആയി വിലയിരുത്താം. എന്നാൽ എല്ലാം ബാധ്യത എന്ന നിലയിലാണ് ഈ ചെറുപ്പക്കാരൻകാണാൻ ശ്രമിച്ചിട്ടുള്ളത്. എല്ലാവര്ക്കും സഹജീവികളോട്ഉത്തരവാദിത്തം നിറവേറ്റാനുണ്ട്. ഞാന്‍ മറ്റുള്ളവരോടുള്ള ബാധ്യത നിറവേറ്റാൻ ശ്രമിക്കുന്നുവെന്ന പരിമിതമായ അര്‍ത്ഥം മാത്രമേ ഇതിനു നൽകേണ്ടതുള്ളൂ. അൻവർസാദിഖ് വിനയത്തോടെ പറയുന്നു.

Advertisment