Advertisment

ഭവന രഹിതർക്ക് ഭവന നിർമ്മാണം: ചീനിക്കപ്പാറക്കാർ വിശ്വാസം പ്രവർത്തിയിലൂടെ പ്രാവർത്തികമാക്കി മാര്‍ ജേക്കബ് മനത്തോടത്ത്

New Update

കല്ലടിക്കോട്:  ഭവന രഹിതർക്ക് ഭവന നിർമ്മിക്കാനുള്ള പദ്ധതിയിലൂടെ ചീനിക്കപ്പാറക്കാർ വിശ്വാസം പ്രവർത്തിയിലൂടെ പ്രാവർത്തികമാക്കുകയായിരുന്നുവെന്ന് എറണാകുളം അങ്കമാലി രൂപതാ അഡ്മിൻസ്റ്റൃറ്ററും പാലക്കാട് രൂപതാ അധ്യക്ഷനുമായ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. ഇടവകയിലെ ഭവന രഹിതരായ 8 കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വീടുകളുടേ തറകല്ലിടൽ കർമ്മം നടത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പ്രളയക്കെടുതിയി മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാൻ മറ്റ് ഇടവകകൾ-ക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കയം ചീനിക്കപ്പാറപള്ളിയിലെ ഭവന നിർമ്മാണപദ്ധതിയുടെ ഭാഗമായി ഭവന രഹിതരായവർക്കുള്ള ഭവന നിർമ്മാണത്തിന്‌ തുടക്കം കുറിച്ചു. ചീനിക്കപാറ പള്ളി വികാരിയുടേയും മറ്റ് ഇടവക അംഗങ്ങളുടേയും ആഭിമുഖ്യത്തിലാണ്‌ ഭവനം നിർമ്മിച്ച് നൽകുന്നത്.

വീടുകളില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ടവരെ സഹായിക്കാൻ വികാരി അച്ചനായ ടോണി കോഴിപ്പാടനും സംഘവും രംഗത്ത് എത്തിയത്. ഓരോ വീടിനും ആറു ലക്ഷം രൂപയാണ്‌ ചെലവ് പ്രതീക്ഷിക്കുന്നത്. ഇടവക വികാരിയുടെ നേതൃത്വത്തിൽ സംഭാവനകളിലൂടെയാണ്‌ കണ്ടെത്തുന്നത്. വീടുവെയ്ക്കാനുള്ള സ്ഥലം ഇടവകക്കാർ തന്നെയാണ്‌ സൗജന്യമായി നൽകാൻ മുന്നോട്ടുവന്നത്.

പ്രളയത്തിൽ നഷ്ടപ്പെട്ടതും വീടില്ലാത്തവരുമായ 8 പേർക്കാണ്‌ ഭവനം ഒരുങ്ങുന്നത്. പൊതു സമ്മേളനം മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ ടി സുജാത അധ്യക്ഷത വഹിച്ചു.

ഇടവക വികാർ ഫാ. ടോണി കോഴിപ്പാടൻ, പാലക്കയം വില്ലേജ് ഓഫീസർ, ജോസഫ്, സി.എസ്.എൻ കോൺഗ്രിഗേഷൻ പ്രോവിൻസ്യൽ സുപ്പീരിയർ ഗ്രാഫിയ സി.എസ്.എൻ, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി ജോസഫ്, ഷാജു പഴുക്കാത്തറ, കെ കെ തോമസ്, ബീനാ ജോയി, ഒ.എസ്.സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു. ഭവനങ്ങളുടെ നിർമ്മാണത്തിനായി സംഭാവനകൾ സ്വിക്കരിക്കാൻ കല്ലടിക്കോട് ഫെഡറൽ ബാങ്കിൽ 10890100197765 എന്ന നമ്പറിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.

Advertisment