പൊതു വിദ്യാഭ്യാസ രംഗത്തെ ഫലപ്രദമായ മുന്നേറ്റം രാജ്യത്തിനു മാതൃക – എം.ബി. രാജേഷ് എം.പി

സമദ് കല്ലടിക്കോട്
Thursday, February 28, 2019

കരിമ്പ:  പഠന പഠ്യേതര രംഗത്ത് നേട്ടം കൈവരിച്ച കരിമ്പ ഗവ.ഹയർ സെക്കന്ററി സ്‌കൂളിന്റെ പുരോഗതിക്കായി എംപി ഫണ്ടിൽ നിന്നും അനുവദിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം എം.ബി.രാജേഷ് എം.പി നിർവഹിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി.

വിദ്യാഭ്യാസ രംഗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വഴികാട്ടുകയാണ് കേരളം. സർക്കാർ സ്‌കൂളുകളുടെ സൗകര്യമികവിൽ കേരളമാണ് ഒന്നാമത്. എങ്ങനെയാണ് കേരളം പല രംഗത്തും അത്ഭുതം സാധ്യമാക്കിയതെന്ന് ചോദിക്കുമ്പോൾ, പൊതുവിദ്യാഭ്യാസത്തിന്റെ ഫലപ്രദമായ മുന്നേറ്റമാണെന്നു കാണാൻ കഴിയും.

സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്ത ശേഷം ഭിന്നശേഷി കുട്ടിയെ ആദരിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ അച്യുതൻനായർ,ബ്ലോക്ക് മെമ്പർ യൂസഫ് പാലക്കൽ,പി.എസ്.ബിന്ദു, രവി,ജാഫർഅലി തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ കുഞ്ഞുണ്ണി സ്വാഗതവും ഹെഡ്മിസ്ട്രസ് ഗിരിജ നന്ദിയും പറഞ്ഞു.

×