Advertisment

'വളര്‍ത്തിയവര്‍ക്ക് ആദരം' വയോജന ദിനത്തിൽ മെഡിക്കൽ ക്യാമ്പും സ്നേഹ സദസ്സും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  സ്നേഹപുഞ്ചിരിയോടെ വയോജന ദിനാചരണംനടത്തി കരിമ്പ ഗ്രാമ പഞ്ചായത്തും കല്ലടിക്കോട് പിഎച്ച്സി യും,എൻ എച്ച്എം ആയുർവേദ ഡിസ്പെൻസറിയും. മെഡിക്കൽക്യാമ്പും ഉച്ചയൂണും കലാപരിപാടികളുമായി വയോജനദിനം ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

Advertisment

publive-image

വൃദ്ധർക്കും അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകി. സഹൃദയരുടെ സ്നേഹത്തിൽ മുതിർന്നവരുടെ മനസ്സുനിറഞ്ഞു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ വയോജന സദസ്സ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് തങ്കച്ചൻ, അലോപ്പതി- ആയുർവേദ ഡോക്ടർമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.കരിമ്പപഞ്ചായത്ത് എൻ എച്ച് എം ആയുർവേദ ഡിസ്പെന്സറിയിൽ എല്ലാ ചൊവ്വാഴ്ചയും വയോജനങ്ങൾക്കായി പ്രത്യേക ചികിത്സ സൗകര്യം കഴിഞ്ഞ രണ്ടു വർഷമായി ഏർപ്പെടുത്തിയിട്ടുള്ളതായി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.വിൻസി അറിയിച്ചു.

Advertisment