Advertisment

അഭിമാനത്തിന്റെ വെള്ളച്ചാട്ടമായി മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി അഞ്ചു വർഷം പിന്നിടുന്നു. ഇപ്പോഴും പുഴക്ക് കുറുകെ പാലം നടപ്പായില്ല

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  രാജ്യത്ത് ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ മീൻവല്ലം ചെറുകിട ജലവൈദ്യംത പദ്ധതി അഭിമാനത്തോടെയും നേട്ടങ്ങളോടെയും അഞ്ചു വർഷം കടക്കുന്നു. 2014 ആഗസ്റ്റ് മാസം 29 ന് കേരളാ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദാണ് മീൻവല്ലം പദ്ധതി നാടിന് സമർപ്പിച്ചത്.

Advertisment

1997 -98 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക്തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്തിന് ഇത്തരം പദ്ധതികൾ നടപ്പിലാക്കുവാൻ നിയമ തടസമുളളതു കൊണ്ട് 1956ലെ ഇന്ത്യൻ കമ്പനീ സ് ആക്ട് അനുസ്സരിച്ച് പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ് (PSHC) രൂപീകരിച്ചു.

publive-image

2014ൽ പൂർത്തീകരിച്ചപ്പോൾ മൊത്തം ചിലവ് 22 കോടി രൂപയായിരുന്നു. ജില്ലാ പഞ്ചായത്ത് 7.9 കോടി രൂപയും 8 ബ്ലോക്ക് പഞ്ചായത്തും 17 ഗ്രാമ പഞ്ചായത്തും കൂടി 83 ലക്ഷം രൂപയും. മൊത്തം 8. 76 കാടി രൂപ ഓഹരി ഇനത്തിൽ ലഭിച്ചു. നബാഡിൽ നിന്ന് 7.79 കോടി രൂപ വായ്പയായി ലഭിച്ചു.

2019 അവസാനത്തിൽ കമ്പനിയുടെ ഈ ബാധ്യത തീരുകയാണ്. അഞ്ചാം വാർഷികത്തിൽ എത്തി നിൽക്കുമ്പോൾ 3.34 കോടി യൂണിറ്റ് വൈദ്യതി ഉൽപാദിപ്പിച്ച് 16 കോടി - 20 ലക്ഷം രൂപ കമ്പനിക്ക് വരുമാനം ഉണ്ടാക്കുവാൻ കഴിഞ്ഞത് അതുല്യ നേട്ടമാണ്. കമ്പനിയിൽ നിലവിൽ 17 ജീവനക്കാർ ജോലി ചെയ്യുന്നു.

publive-image

ജീവനക്കാർ ഒറ്റക്കെട്ടായി പാലക്കാട് ജില്ലാ ഹൈ ഡെൽപ്രൊജറ്റ് എംപ്ലോയീസ് യൂണിയന്റെ കീഴിൽ പ്രവൃത്തിക്കുന്നു. ജീവനക്കാരുടെ സേവന വേതന പരിഷ്ക്കാരത്തിന് തുടക്കം കുറിച്ചെങ്കിലും ഭാഗികമായി മാത്രമേ പരിഹാരം ആയിട്ടുള്ളൂ. 5 വർഷം കഴിഞ്ഞെങ്കിലും പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുവാൻ കഴിയാത്തത് വലിയ പ്രയാസം ഉണ്ടാക്കുന്നു.

കമ്പനിയുടെ മറ്റൊരു സംരംഭമായ പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ ഡാമിന്റെ പണി 90% പൂർത്തീകരിച്ച് 2020ൽ കമ്മീഷൻ ചെയ്യുവാൻ പാലക്കാട് ജില്ലാ പഞ്ചായത്ത് കഠിന പരിശ്രമത്തിലാണ്.

Advertisment