Advertisment

വെറുപ്പിനുള്ള മറുപടി അറിവിൻ്റെ പ്രകാശം: എം ഐ അബ്ദുൽ അസീസ്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  വെറുപ്പിനെയും വിദ്വേഷം പ്രചാരണത്തെയും നേരിടേണ്ടത് വിജ്ഞാനത്തിൻ്റെയും ചിന്തയുടെയും പ്രകാശം കൂടുതൽ കൂടുതൽ കൊളുത്തി വെച്ച് കൊണ്ടാണെന്ന് ജമാഅത്തെ ഇസ് ലാമി അമീർ എം ഐ അബ്ദുൽ അസിസ് പറഞ്ഞു. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിൻ്റെ പാലക്കാട്ടെ നവീകരിച്ച ഷോറൂം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

Advertisment

publive-image

ഇസ് ലാമും മുസ് ലിംകളും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി വൈജ്ഞാനികവുംമെങ്കിൽ ഇസ്ലാമിക സമൂഹം വൈജ്ഞാനികവും ചിന്താപരവുമായി കരുത്താർജിച്ചെ തീരൂ. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടായി ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് കേരളിയ മുസ് ലിം സമൂഹത്തെ വൈജ്ഞാനികവും ചിന്താപരവുമായി ശാക്തീകരിക്കുക എന്ന ചരിത്ര ദൗത്യമാണ് നിർവഹിച്ച് കൊണ്ടിരിക്കുന്നത് - അമീർ തുടർന്നു.

publive-image

ഐ പി എച്ച് അസിസ്റ്റന്റ് ഡയറക്ടർ കെടി ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. ഷംസുദ്ദീൻ മൗലവി, സിദ്ധീഖ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പ്രസിഡൻ്റ് ബശീർ ഹസൻ നദ് വി അധ്യക്ഷത വഹിച്ചു. നൗഷാദ്‌ മുഹിയുദ്ധീൻ സ്വാഗതവും ദിൽഷാദലി നന്ദിയും പറഞ്ഞു.

Advertisment