Advertisment

ലൈഫ് മിഷന്‍ ഭവന പദ്ധതി: കാഞ്ഞിരപ്പുഴ സംസ്ഥാനത്ത് ഒന്നാമത്

New Update

പാലക്കാട്:  ലൈഫ് മിഷൻ പാർപ്പിട പദ്ധതിയിൽ വീടുകൾ വേഗം പൂർത്തിയാക്കി സംസ്ഥാനത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഒന്നാമതാകുന്നു. പദ്ധതിയുടെ രേഖകൾ തയ്യാറാക്കുന്ന സ്ഥിതിയിലും ജില്ലയിൽ കാഞ്ഞിരപ്പുഴ തന്നെയാണ് മുന്നില്‍.

Advertisment

189 വീടുകളിൽ 185 വീടും പൂർത്തിയാക്കി ജില്ലയിൽ 98 ശതമാനത്തിലധികം നേട്ടം കൈവരിച്ച പഞ്ചായത്തായാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും, ശേഷിച്ച നാല് വീടുകളുടെ പണിയും ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.

publive-image

ഗ്രാമ പഞ്ചായത്തിനുള്ള ആദരം മന്ത്രി എ.കെ ബാലനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠനും സെക്രട്ടറി ആന്റണിയും പാലക്കാട്ടെ ജില്ലാ സംഗമ വേദിയിൽ നിന്നും ഏറ്റുവാങ്ങി. പൂർത്തിയാക്കിയവീടുകളുടെ താക്കോല്‍ദാനം ജൂലൈ ആദ്യവാരത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചത്.

സ്വന്തമായി ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങള്‍ക്ക് കാഞ്ഞിരപ്പുഴ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടു നൽകുവാനായി സർക്കാർ ആവിഷ്കരിച്ച ലൈഫ് പദ്ധതി അതിന്റെ സാമൂഹ്യ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.

Advertisment