Advertisment

ശുചിത്വ സന്ദേശം പകര്‍ന്നു നല്‍കി മൂച്ചിക്കല്‍ സ്‌കൂളില്‍ ഗാന്ധി ജയന്തി വാരാഘോഷം

New Update

എടത്തനാട്ടുകര:  വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കപ്പെടേതാണെന്ന രാഷ്ട്ര പിതാവിന്റെ ആരോഗ്യ ചിന്തകള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി സ്‌കൂള്‍ മന്ത്രിസഭയിലെ ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ സ്‌കൂളിനു മുന്‍ വശത്തെ പാതയോരവും പരിസരവും വൃത്തിയാക്കി ഗാന്ധി ജയന്തി വാരാഘോഷം.

Advertisment

publive-image

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ റോഡിലെ കാട് വ്യത്തിയാക്കി. റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി മാറ്റി. സ്‌കൂളും പരിസരവും മാലിന്യ മുക്തമാക്കി. ആഴ്ചയിലൊരിക്കല്‍ എല്ലാ വീടുകളിലും ഡ്രൈ ഡെ ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ 'എന്റെ മഹാത്മജി' ക്വിസ്സ് മത്സരത്തില്‍ കെ. അഭിഷേക്, സി. അനഘ, എ. പി. നജ എന്നിവര്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി. വാരാഘോഷത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ വീഡിയോകളുടെ പ്രദര്‍ശനവും നടത്തി.

പ്രധാനാധ്യാപിക എ. സതീ ദേവി ഗാന്ധിജയന്തി വാരാഘോഷം ഉല്‍ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീന മുംതാസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി. അബ്ദുസ്സലാം, എ. സീനത്ത്, പി. ജിഷ, ഇ. ഷബ്‌ന, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍ ഡെപ്യൂട്ടി ലീഡര്‍ സി അനഘ, ആരോഗ്യ വകുപ്പ് മന്ത്രിമാരായ എം. ശ്വേത, പി. അര്‍ച്ചന, എം. ശിഖ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

Advertisment