Advertisment

ശുചിത്വ സന്ദേശം പകര്‍ന്നു നല്‍കി മൂച്ചിക്കല്‍ സ്‌കൂളില്‍ കൈ കഴുകല്‍ ദിനാചരണം

New Update

എടത്തനാട്ടുകര:  വൃത്തിയുള്ള കൈകളിലേ കരുത്തുള്ളൂ, വ്യക്തി ശുചിത്വത്തിലൂടെ സമൂഹ ശുചിത്വം സാധ്യമാക്കാം എന്നീ സന്ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കൈ കഴുകല്‍ ദിനാചരണം ശ്രദ്ധേയമായി.

Advertisment

സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകലിലൂടെ കുട്ടികളിലെ വ്യക്തി ശുചിത്വം ഉയര്‍ത്തി ശിശു മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ കീഴിലാണ് ലോക കൈ കഴുകല്‍ ദിനാചരണം നടക്കുന്നത്.

publive-image

സ്‌കൂള്‍ ആരോഗ്യ വകുപ്പിനു കീഴിലാണ് മൂച്ചിക്കല്‍ സ്‌കൂളില്‍ കൈ കഴുകല്‍ ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിലൂടെ കൈ വിരലിന്റെ അറ്റം മുതല്‍ കൈ മുട്ടു വരെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിന്റെ ഏഴ് ഘട്ടങ്ങള്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു.

ദിനാചരണം പ്രധാനാധ്യാപിക എ. സതീ ദേവി ഉല്‍ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീനാ മുംതാസ് അധ്യക്ഷത വഹിച്ചു.

ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും ശൗചാലയത്തില്‍ പോയതിനു ശേഷവും കൈ കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകനായ പി. അബ്ദുസ്സലാം ക്ലാസ്സെടുത്തു.

അധ്യാപകരായ എ. സീനത്ത്, കെ. രമാ ദേവി, പി. ജിഷ, ഇ. ഷബ്‌ന, സി. നൗഫീറ, ഇ. പ്രിയങ്ക, ടി. പി. മുഫീദ, കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, ഡെപ്യുട്ടി ലീഡര്‍ സി. അനഘ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, അരോഗ്യ വകുപ്പ് മന്ത്രിമാരായ എം. ശ്വേത, പി. അര്‍ച്ചന, എം. ശിഖ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഒക്ടോബര്‍ 15 ന് ആണ് ലോകാരോഗ്യ സംഘടനയുടെ കീഴില്‍ കൈ കഴുകല്‍ ദിനാചരണം ആചരിക്കുന്നത്

Advertisment