Advertisment

'അറിയാം - തടയാം ; പകര്‍ച്ച വ്യാധികളെ'. പ്രളയാനന്തര പകര്‍ച്ച വ്യാധികളെ ബോധവല്‍ക്കരിച്ച് മൂച്ചിക്കല്‍ സ്‌കൂള്‍

New Update

എടത്തനാട്ടുകര:  കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിനു ശേഷം ജന ജീവിതത്തെ ഭീതിയിലാഴ്ത്തിയ എലിപ്പനി, ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരെ ബോധവല്‍ക്കരണവുമായിഎടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി സ്‌കൂള്‍ മന്ത്രി സഭ.

Advertisment

publive-image

സ്‌കൂള്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പിനു കീഴില്‍ 'അറിയാം - തടയാം ; പകര്‍ച്ച വ്യാധികളെ' എന്ന പ്രചാരണവുമായാണ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്. വിദ്യാര്‍ഥികളിലും പൊതു ജനങ്ങളിലുംപകര്‍ച്ച വ്യാധികളെക്കുറിച്ചും അവയുടെ നിയന്ത്രണങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കുക, എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കെതിരെ സാമൂഹ്യ പ്രതിരോധം തീര്‍ക്കുക, ബോധവല്‍ക്കരണ രംഗത്ത് വിദ്യാര്‍ഥികളുടെ കര്‍മ്മ ശേഷി ഫലപ്രദമായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്‌കൂള്‍ മന്ത്രിസഭ പ്രചാരണം സംഘടിപ്പിച്ചത്.

സ്വന്തം വീടുകളിലും അയല്‍ വീടുകളിലുമായി ആയിരത്തോളം വീടുകളില്‍ വിദ്യാര്‍ഥികള്‍ ശുചിത്വ സന്ദേശം എത്തിച്ചു. പോസ്റ്റര്‍ പ്രചാരണവും സോഷ്യല്‍ മീഡിയ പ്രചാരണവും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

സ്‌കൂള്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പിനു കീഴില്‍ പ്രസിദ്ധീകരിച്ച 'അറിയാം - തടയാം ; പകര്‍ച്ച വ്യാധികളെ' ലഘുലേഖ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീക്ക പാറോക്കോട്ട് സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദക്കു നല്‍കി പ്രചാരണം ഉല്‍ഘാടനം ചെയ്തു.പി. ടി. എ വൈസ് പ്രസിഡന്റ് മജീദ് പൂളക്കല്‍ അധ്യക്ഷത വഹിച്ചു.

അധ്യാപകരായ എ. സീനത്ത്, പി. അബ്ദുസ്സലാം, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു. പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍,അധ്യാപകരായ കെ. രമാ ദേവി, എ. ഷബ്‌ന, സി. നൗഷീറ, ഇ. പ്രിയങ്ക,ടി. പി. മുഫീദ, പി. പ്രിയ, കെ. ഷീബ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, ഉപ മുഖ്യ മന്ത്രി പി. അമന്‍ സലാം, സ്‌കൂള്‍ ലീഡര്‍ പി. അഷ്മില്‍, സ്‌കൂള്‍ ഡെപ്യൂട്ടി ലീഡര്‍ സി. അനഘ, ആരോഗ്യ വകുപ്പ് മന്ത്രിമാരായഎം. ശ്വേത, പി. അര്‍ച്ചന, എം. ശിഖ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

Advertisment