Advertisment

ആധുനിക സമൂഹത്തിന്റെപ്രതിസന്ധി മാനവിക പ്രതിസന്ധി: എം പി അബ്ദുസ്സമദ് സമദാനി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പെരിന്തൽമണ്ണ: നൈമിഷിക വിഷയങ്ങളുടെ പിന്നാലെ പോകുന്ന ആധുനിക സമൂഹം ജീവിത ഗന്ധിയായ പ്രശ്നങ്ങളെ അവഗണിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് സാഹചര്യം ഒരുക്കുമെന്ന് എം പി അബ്ദുസമദ് സമദാനി അഭിപ്രായപ്പെട്ടു. വിസ്‌ഡം സ്റ്റുഡന്റ്സ് സംഘടിപ്പിച്ച ഇരുപത്തിമൂന്നാമത് പ്രൊഫെഷണൽ വിദ്യാർത്ഥി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

സാമൂഹിക പരിവർത്തനമാണ് ജനാധിപത്യത്തിന്റെ അടിത്തറ. മാനവിക മൂല്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുമ്പോഴേ ജനാധിപത്യം ശക്തമായി നിലനിൽക്കൂ . ഇന്നത്തെ സമൂഹത്തിന്റെ ഭീഷണമായ പ്രതിസന്ധി മാനവികതയാണ്. വൈജാത്യങ്ങൾക്കിടയിലും സഹിഷ്ണുത പുലർത്താൻ മനുഷ്യന്കഴിയണം.

ലോകത്ത് അറിയപ്പെട്ട ശാസ്ത്രജ്ഞന്മാരിൽ അധികവും അടിയുറച്ച ദൈവ വിശ്വാസികളായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഇന്ന് നിലനിൽക്കുന്ന ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ കണ്ടെത്തുന്നതിൽ വലിയ പങ്കുവഹിച്ചത് വിശ്വാസികളായ ശാത്രജ്ഞന്മാരായിരുന്നു. അറിവും സംസ്കാരവും വളർത്തി ഒന്നിച്ചു ജീവിക്കാൻ പുതിയ തലമുറയ്ക്ക് സാധിക്കണം.

വ്യക്തി സംസ്‌കരണവും, ബന്ധങ്ങളും നിലനിർത്തി മുന്നോട്ടുപോയാൽ സന്തോഷകരമായ നാളെ നമുക്ക് പ്രതീക്ഷിക്കാം.നീതി ബോധവും മാനവിക മൂല്യങ്ങളും സംരക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച രാത്രിയോടെയാണ് പ്രൊഫ്‌കോൺ ആഗോള വിദ്യാർത്ഥി സമ്മേളനം സമാപിക്കുക.

Advertisment