Advertisment

എം എസ് എഫ് ബോധന ക്യാമ്പും ഇഫ്ത്താർ മീറ്റും നടത്തി

New Update

മണ്ണാർക്കാട്:  റമസാൻ വ്രതാനുഷ്ഠാനത്തിന്റെ സന്ദേശവും ചൈതന്യവും ഉൾക്കൊണ്ട് എം.എസ്.എഫ് മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തസ്കിയത്ത് ക്യാമ്പും ഇഫ്ത്താർ മീറ്റും നടത്തി. അലിഫ് വനിതാ കോളേജിൽ സംഘടിപ്പിച്ച പരിപാടി മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.റമസാനിൽ ആർജ്ജിച്ച ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നേടിയെടുക്കാനും ഊർജ്ജസ്വലരായ സമൂഹത്തെ വാർത്തെടുക്കാനും വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റത്തിൽ പങ്കാളിയാകാനും എം.എസ്.എഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും കളത്തിൽ ആഹ്വാനം ചെയ്തു. എം.എസ്.എഫ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ.യു. ഹംസ അധ്യക്ഷനായി. കെ.അൻഷദ് വാഫി തസ്കിയത്ത് പ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് കെ.ആലിപ്പുഹാജി, സെക്രട്ടറി ഹമീദ് കൊമ്പത്ത്,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പ്രൊഫ. പി.എം. സലാഹുദ്ദീൻ,യൂത്ത് കോൺഗ്രസ് നേതാവ് ഗിരീഷ് ഗുപ്ത,ഷമീർ പഴേരി, പ്രൊഫ.ടി.സൈനുൽ ആബിദ്, നാസർ പാതാക്കര, നൗഫൽ കളത്തിൽ,എം.ടി. അസ് ലം,എം.എസ്. എഫ് ജില്ലാ ട്രഷറർ ബിലാൽ മുഹമ്മദ്, ഭാരവാഹികളായ പി.അജ്മൽ റാഫി, വി.പി.റഹീസ്, കെ.അമീൻ റാഷിദ്,നജീബ് തങ്ങൾ, ഷാക്കിർ കരിമ്പ, ഷൗക്കത്ത് തിരുവഴാംകുന്ന്, നിഷാദ് തെങ്കര പ്രസംഗിച്ചു.  മനാഫ് കോട്ടോപ്പാടം സ്വാഗതവും കെ. പി.അഫ് ലഹ് നന്ദിയും പറഞ്ഞു.

കെ.ഫെമീഷ്, റാഷിഖ് കൊങ്ങത്ത്, ഫവാസ് കൂമഞ്ചിറ, ഷിബിൻ പാക്കത്ത്, ഒ.പി.നിജാസ്, ആഷിദ് കച്ചേരിപ്പറമ്പ്, ജാബിർ മണ്ണാർക്കാട്, സാലിഹ് നമ്പിയംപടി, കെ.അർഷദ് നാസർ, സാദിഖ്, ആദിൽ, സൈഫുദ്ധീൻ, സിനാൻ പള്ളിക്കുന്ന്, സഫ് വാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment