Advertisment

എം.എസ്.എഫ് മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി സഫീർ അനുസ്മരണം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  രാഷ്ട്രീയ അതിക്രമത്തിൽ കൊല്ലപ്പെട്ട എം.എസ്.എഫ് പ്രവർത്തകൻ സഫീറിന്റെ ഓർമ്മകൾ പുതുക്കി എം.എസ്.എഫ് മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി സഫീർ അനുസ്മണ സമ്മേളനം സംഘടിപ്പിച്ചു.

Advertisment

publive-image

ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അജ്മൽ റാഫി പച്ചീരി അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.യു. ഹംസ അനുസ്മരണ പ്രഭാഷണം നടത്തി. "സംഘടനയും സംഘാടകനും "വിഷയത്തിൽ ജില്ലാ പ്രവർത്തക സമിതി അംഗം ഷഫീഖ് പട്ടാമ്പി ക്ലാസ്സിന് നേതൃത്വം നൽകി.

മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി. മുഹമ്മദ്‌ ബഷീർ, സഫീറിന്റെ പിതാവും നഗരസഭാ കൗൺസിലറുമായ വി.സിറാജുദ്ദീൻ, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷമീർ പഴേരി,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. അബ്ദുള്ള,വി.പി. റഹീസ്,ഷിബ് ലി തെങ്കര,എ.കെ കുഞ്ഞയമ്മു,ഷൗക്കത്ത് തിരുവഴാംകുന്ന് പ്രസംഗിച്ചു.

Advertisment