Advertisment

പരീക്ഷാ മുന്നൊരുക്കം: എം.എസ്.എഫ് സെമിനാർ നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  "ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് " എന്ന പ്രമേയത്തിൽ 9 ന് കോട്ടോപ്പാടത്ത് നടക്കുന്ന എം.എസ്. എഫ് പഞ്ചായത്ത് സമ്മേളന പ്രചരണാർത്ഥം കൊമ്പം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി പരീക്ഷാ മുന്നൊരുക്ക ക്ലാസും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു.

Advertisment

publive-image

എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.നാസർ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഫവാസ് കോൽക്കാട്ടിൽ അധ്യക്ഷനായി. സെന്റർ ഓഫ് ഇൻഫർമേഷൻ ഗൈഡൻസ് ഇന്ത്യ ട്രൈനർ പി.ജംഷീർ ക്ലാസ്സിനു നേതൃത്വം നൽകി.

മുസ് ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പത്ത്, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, സെക്രട്ടറി എ.ഉനൈസ്, കെ.ഫെമീഷ്, അക്കര മുഹമ്മദ്, കെ.എച്ച്.ഫഹദ്, നുസൈമ റഷീദ്, എ.മുഹമ്മദ് ഷിബിൽ, എം.ഫാരിസ്, കെ.റിഷാദ്, കെ.ഹനീഫ, കെ.ബാസിത്ത്, ഹിബ പ്രസംഗിച്ചു. സെക്രട്ടറി സി.ടി.മിദ്ലാജ് സ്വാഗതവും കെ.അർഷദ് നാസർ നന്ദിയും പറഞ്ഞു.

Advertisment