Advertisment

പഠനം എളുപ്പമാക്കാം. എം എസ് എഫ് "ടീച്ചേഴ്സ് ഓൺ കാൾ" ഹെൽപ്പ് ലൈനിന് തുടക്കമായി

New Update

മണ്ണാർക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവെച്ച എസ്. എസ്. എൽ. സി, ഹയർസെക്കണ്ടറി പരീക്ഷാ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കുള്ള സംശയ നിവാരണത്തിനും കാര്യക്ഷമമായ പഠനത്തിനും അവസരമൊരുക്കി കോട്ടോപ്പാടം പഞ്ചായത്ത് എം. എസ്. എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്റ്റേ ഹോം സ്റ്റഡി വെൽ' എന്ന സന്ദേശവുമായി ടീച്ചേഴ്സ് ഓൺ കാൾ എക്സാം ഹെൽപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായി.

Advertisment

publive-image

എസ്.എസ്.എൽ.സി, പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർത്ഥികൾക്ക് സംശയങ്ങൾ പരിഹരിക്കുന്നതിനും പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗ നിർദേശങ്ങൾ നേരിട്ട് വിളിച്ചും വാട്ട്സ് ആപ്പ് മുഖേനയുംഎല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് 1 മണിവരെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ലഭ്യമാകും.

വിവിധ വിഷയങ്ങളിലായി പന്ത്രണ്ട് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ള ഹെൽപ്പ് ലൈൻ സംവിധാനം വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് എം. എസ്. എഫ് ഭാരവാഹികളായ ഫെമീഷ് കൊറ്റൻകോടൻ, റാഷിഖ് കൊങ്ങത്ത്, അഷ്‌റഫ്‌ കൊടക്കാട് എന്നിവർ അറിയിച്ചു.

ഹെൽപ്പ് ലൈൻ നമ്പറുകൾ: എസ്.എസ്.എൽ.സി - പി. ജംഷീർ (മാത്തമാറ്റിക്സ്):8547264228, 7907829100, എം മുഹമ്മദ് അഷറലി (ഫിസിക്സ്) : 9745517384, പി. ഹാജറ (കെമിസ്ട്രി) : 9544029667, പ്ലസ് വൺ - കെ. എ. ഹുസ്നി മുബാറക് (ഫിസിക്സ്): 9745169629, കെ. മുഹമ്മദ് അമീൻ (കെമിസ്ട്രി): 9562480576, പി. ഇ. സുധ (സോഷ്യോളജി) 9809709335, പി. എ. ഹസീന (എക്കണോമിക്സ്): 9946342277, കെ. എ. ഹബീബ് (അക്കൗണ്ടൻസി): 8714509668,

പ്ലസ് ടു - എം. പി. സാദിഖ് (മാത്തമാറ്റിക്സ്): 9446939401, പി. എം. മുഹമ്മദ് അഷ്റഫ് (കമ്പ്യൂട്ടർ സയൻസ്): 7907162938, ബാബു ആലായൻ (പൊളിറ്റിക്കൽ സയൻസ്): 9447938709, കെ. എച്ച്. ഫഹദ് (ബിസിനസ് സ്റ്റഡീസ്): 9633016700.

Advertisment