Advertisment

'പറവകള്‍ക്കും ദാഹജലം' സഹജീവികളോട് കരുണകാണിച്ച് വിദ്യാര്‍ഥികളുടെ മാതൃക

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  കൊടും വേനലിന്റെ വറുതിയില്‍ തൊണ്ട നനക്കാന്‍ ഒരിറ്റു വെള്ളമില്ലാതെ കഷ്ടപ്പെടുന്ന പക്ഷികള്‍ക്കും ചെറുജീവികള്‍ക്കും കുടിവെള്ള സൗകര്യമൊരുക്കിയ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ 'പറവകള്‍ക്കും ദാഹജലം' ജീവ കാരുണ്യ പദ്ധതി ശ്രദ്ധേയമായി.

Advertisment

സഹജീവികളോട് കരുണ കാണിക്കാന്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളേയും പൊതു സമൂഹത്തെയും പ്രേരിപ്പിക്കുന്ന 'പറവകള്‍ക്കും ദാഹജലം' പദ്ധതി സ്‌കൂള്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ആണ് നടപ്പിലാക്കിയത്.

publive-image

സ്‌കൂള്‍ പച്ചക്കറിത്തോട്ടത്തിലും വിദ്യാര്‍ഥികളുടെ വീടുകളില്‍ മണ്‍ പാത്രങ്ങളിലും നിലത്ത് കുഴിച്ചിട്ട ചിരട്ടയിലും മറ്റുമായി നിത്യവും വെള്ളം നിറച്ചു വെച്ചാണ് കുരുന്നുകള്‍ പക്ഷികള്‍ക്കും ചെറുജീവികള്‍ക്കും കുടിവെള്ള സൗകര്യം ഒരുക്കിയത്.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീക്ക പാറോക്കോട്ട് പദ്ധതി ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.

പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍,പ്രധാനാധ്യാപിക എ. സതീ ദേവി, ചിത്രകാരന്‍ കമറുദ്ദീന്‍ ചേരിപ്പറമ്പ്, അധ്യാപകരായ സി. കെ. ഹസീനാ മുംതാസ്, പി. അബ്ദുസ്സലാം, എന്‍. അലി അക്ബര്‍, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.

അധ്യാപകരായ എ. സീനത്ത്, സി. ജമീല, കെ. രമാ ദേവി, പി. പ്രിയ, ഇ. പ്രിയങ്ക, കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍,ഡെപ്യുട്ടി ലീഡര്‍ സി. അനഘ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ,സ്‌കൂള്‍ ഉപമുഖ്യമന്ത്രി പി. അമന്‍ സലാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisment