Advertisment

മൂച്ചിക്കല്‍ സ്‌കൂള്‍ ഹൈടെക്ക്‌വല്‍ക്കരണത്തിന് മൈക്ക് സെറ്റ് സമ്മാനിച്ച് വിദ്യാർത്ഥി സഹോദരങ്ങള്‍

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര: എടത്തനാട്ടുകര മുച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ ഹൈടെക്ക്‌വല്‍ക്കരണത്തിന് മൈക്ക്‌സെറ്റ് നല്‍കി സഹോദരങ്ങള്‍ മാതൃകയായി. എടത്തനാട്ടുകര കോട്ടപ്പള്ള വി. മൊയ്തു, കെ. കെ. ഫസ്ബിയ ദമ്പതികളുടെ മക്കളായ വി. ദിയാ ഫാത്തിമ, വി. ദര്‍വിഷ് മുഹമ്മദ് എന്നിവരാണ് മൈക്ക് സെറ്റുമായി സ്‌കൂളില്‍ എത്തിയത്.

Advertisment

publive-image

മുച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ എം. പി. ടി. എ വൈസ് പ്രസിഡന്റ് കെ. കെ. ഫസ്ബിയയുടെ മക്കളായ ദിയാ ഫാത്തിമ മൂന്ന് എ ക്ലാസ്സിലെയും ദര്‍വിഷ് മുഹമ്മദ് പ്രീ പ്രൈമറി യിലെയും വിദ്യാര്‍ഥിയാണ്.

സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ദിയാ ഫാത്തിമ, വി. ദര്‍വിഷ് മുഹമ്മദ് എന്നിവരില്‍ നിന്ന് സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം എന്നിവര്‍ മൈക്ക് സെറ്റ് ഏറ്റുവാങ്ങി.

മൈക്ക് സെറ്റ് സ്വീകരണ ചടങ്ങ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി ഉല്‍ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ സതീ ദേവി,അധ്യാപകരായ സി. കെ. ഹസീനാ മുംതാസ്,എ. സീനത്ത്, പി. അബ്ദുസ്സലാം, കെ. രമാ ദേവി, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.

മുച്ചിക്കല്‍ സ്‌കൂള്‍ ഹൈടെക്ക്‌വല്‍ക്കരണത്തിന്റെ ഭാഗമായി അധ്യാപകര്‍ രണ്ട് ക്ലാസ്സ് മുറികളില്‍ എല്‍. ഇ. ഡി ടി. വി സൗകര്യവും ഒരുക്കി.

Advertisment