Advertisment

15 കുടുംബങ്ങള്‍ക്ക് മാസാന്ത റേഷനൊരുക്കി മൂച്ചിക്കല്‍ സ്‌കൂളില്‍ ലവ് ആന്റ് സെര്‍വ് റേഷന്‍ പദ്ധതി

New Update

എടത്തനാട്ടുകര:  അശരണരായ15 കുടുംബങ്ങള്‍ക്ക് കൈത്താങ്ങേകുന്ന എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ ലവ് ആന്റ് സെര്‍വ് റേഷന്‍ പദ്ധതി നാടിന് മാത്യകയാവുന്നു.

Advertisment

കുഞ്ഞുങ്ങളേയും ഭാര്യയേയും ബാക്കിയാക്കി കുടുംബനാഥന്‍അകാലത്തില്‍ മരണമടഞ്ഞ 12 (പന്ത്രണ്ട്) കുടുംബങ്ങള്‍, പിതാവ് ആത്മഹത്യ ചെയ്തതിനാല്‍ ജീവിതം വഴിമുട്ടിയ ഒരു കുടുബം, കുടുംബനാഥന്റെ അപകടത്തെത്തുടര്‍ന്ന് കടക്കെണിയിലായ ഒരു കുടുബം, അപൂര്‍വ്വ രോഗം പിടിപെട്ട് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി കിടപ്പിലായ രോഗിയടക്കമുള്ള ഒരുകുടുംബം തുടങ്ങി 15 നിര്‍ധന കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിക്കു കീഴില്‍ മാസംതോറും റേഷന്‍ നല്‍കി വരുന്നത്.

publive-image

കൈത്താങ്ങ്‌ ആവശ്യമായവര്‍ക്ക് സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിക്ക് മലപ്പുറം മക്കരപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ആന്റ് സെര്‍വ് സന്നദ്ധ സംഘടനയാണ് മാസം തോറും ഒരു കുടുംബത്തിന് 600 രൂപയുടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്. ഒരു വര്‍ഷത്തേക്ക് 1,08,000/- (ഒരു ലക്ഷത്തി എണ്ണായിരം) രൂപയാണ് ലവ് ആന്റ് സെര്‍വ്വ് സംഘടന ഇതിനായി മൂച്ചിക്കല്‍ സ്‌കൂളില്‍ എത്തിക്കുന്നത്.

പണം നേരിട്ട് കുടുംബങ്ങള്‍ക്ക് നല്‍കാതെ കടകളില്‍ നിന്നും ഇഷ്ടപ്പെട്ട ഭക്ഷ്യ ധാന്യങ്ങളും മറ്റും വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയാണ് ലവ് ആന്റ് സെര്‍വ് റേഷന്‍ പദ്ധതി നടപ്പിലാക്കിയത്. മാസം തോറും സ്‌കൂളിന്റെ നേത്യത്വത്തില്‍ കടകളില്‍ പണമെത്തിക്കുന്നു.

സ്‌കൂള്‍ പി. ടി. എ കമ്മറ്റിയുടെയും അധ്യാപകരുടെയും സ്‌കൂള്‍ മന്ത്രിസഭയുടെയും ശ്രമ ഫലമായി ആരംഭിച്ച പദ്ധതി ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി ഉല്‍ഘാടനം ചെയ്തു. എം. പി. ടി. എ പ്രസിഡന്റ് പി. ടി. ഉഷ അധ്യക്ഷത വഹിച്ചു.

ലവ് ആന്റ് സെര്‍വ് റേഷന്‍ പദ്ധതിക്കുള്ള ഫണ്ട് ലവ് ആന്റ് സെര്‍വ്വ് കൊ ഓര്‍ഡിനേറ്റര്‍ ബഷീര്‍ കരിഞ്ചാപ്പാടിയില്‍ നിന്നും പ്രധാനാധ്യാപിക എ. സതീ ദേവി ഏറ്റു വാങ്ങി.

എം. പി. ടി. എ പ്രസിഡന്റ് പി. ടി. ഉഷ, ലവ് ആന്റ് സെര്‍വ്വ് കൊ ഓര്‍ഡിനേറ്റര്‍ ബഷീര്‍ കരിഞ്ചാപ്പാടി, പ്രധാനാധ്യാപിക എ. സതീ ദേവി, അധ്യാപകരായ സി. കെ. ഹസീനാ മുംതാസ്, എ. സീനത്ത്, പി. അബ്ദുസ്സലാം, കെ. രമാ ദേവി, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.

ലവ് ആന്റ് സെര്‍വ്വ് വളണ്ടിയര്‍ മുഹമ്മദാലി പോത്തുകാടന്‍, പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍, പി. ടി. എ വൈസ് പ്രസിഡന്റ് മജീദ് പൂളക്കല്‍, സ്‌കൂള്‍ മുഖ്യ മന്ത്രി എം. ഷദ, ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മഴപ്രളയത്തിന്റെ കെടുതിയില്‍ ആണ്ടു പോയ നിരാലംബരായ 15 (പതിനഞ്ച്) കുടുംബങ്ങള്‍ക്ക് 'ലവ് ആന്റ് സെര്‍വ് സ്‌നേഹ കിറ്റ്' സംവിധാനവും അശരണരായ 20 (ഇരുപത്‌) കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റ് സഹായവും, നൂറോളം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത സ്‌നേഹ സ്പര്‍ശം പദ്ധതിയും രണ്ട് കുടുംബങ്ങളെ ദത്തെടുത്ത് സഹായമേകിയ ലവ് ആന്റ് സെര്‍വ് കൈത്താങ്ങ് പദ്ധതിയും മലപ്പുറം മക്കരപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ആന്റ് സെര്‍വ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ സ്‌കൂളില്‍ ഒരുക്കിയിരുന്നു.

Advertisment