Advertisment

പാലക്കാട് നഗരസഭ: വികസന മുരടിപ്പിനും അനാസ്ഥക്കുമെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

New Update

പാലക്കാട്:  നഗരസഭയുടെ വികസന മുരടിപ്പിനും അനാസ്ഥക്കുമെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ നഗരസഭ ചെയർപേഴ്സണെയും സെക്രട്ടറിയെയും ഉപരോധിച്ചു.

Advertisment

publive-image

മഴക്കാലപൂർവ്വ ശുചീകരണം, മുൻസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന അറവുശാല നവീകരണം, അറവുശാല റോഡ് പൂർത്തീകരണം, നഗരസഭാ മാലിന്യ സംസ്കരണം തുടങ്ങിയ വികസന പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

ദീർഘനേരത്തെ ചർച്ചകൾക്കുശേഷം പരിഹരിക്കാൻ വേണ്ടതു ചെയ്യാമെന്ന നഗരസഭാ ചെയർപേഴ്സണും സെക്രട്ടറിയും വെൽഫെയർ പാർട്ടി നേതാക്കൾക്ക് ഉറപ്പു നൽകിയതിന് ശേഷമാണ് സമരക്കാർ പിരിഞ്ഞു പോയത്.

പ്രതിഷേധത്തിന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി. ലുഖ്മാൻ, മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ് വൈസ് പ്രസിഡണ്ട് എം.കാജാ ഹുസൈൻ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ആർ.മണികണ്ഠൻ, കൗൺസിലർ സൗരിയത്ത് സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment