Advertisment

പാലക്കാട് നഗരസഭാ യോഗത്തിൽ കയ്യാങ്കളി

author-image
admin
New Update

- ജോസ് ചാലയ്ക്കൽ 

Advertisment

പാലക്കാട്:  പൗരത്വബില്ലിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ കയ്യാങ്കളി നടന്നു. ബിൽ പിൻവലിക്കണമെന്ന പ്രമേയം പ്രതിപക്ഷം അവതരിപ്പിച്ചതോടെ ഭരണപക്ഷം എതിർപ്പുമായി രംഗത്തെത്തി.

publive-image

തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങിയതോടെ ഭരണപക്ഷവും മുദ്രാവാക്യം വിളിയോടെ രംഗത്തെത്തി. തുടർന്ന് നടന്ന കയ്യാങ്കളി വൈസ് ചെയർമാൻ ഇടപെട്ട് ശാന്തമാക്കി.

പ്രതിപക്ഷം മുദ്രാവാക്യം വിളി തുടർന്നതോടെ അധ്യക്ഷത വഹിച്ച ചെയർപേഴ്‌സൺ പ്രമീള ശശിധരൻ യോഗ സ്ഥലത്ത് നിന്നും ഇറങ്ങിപ്പോയി.

Advertisment