Advertisment

സി.പി.എം. പാർട്ടി കോടതികൾക്കെതിരെ ജനകീയ വിചാരണ നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  എം.എസ്.എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ സി.പി.എം പാർട്ടി കോടതി വിചാരണ ചെയ്ത് വെട്ടിക്കൊന്ന ഭീകരതയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് മുസ് ലിം ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം പാർട്ടി കോടതികൾക്കെതിരെ ജനകീയ വിചാരണ സംഘടിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഹംസ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സൻ അധ്യക്ഷനായി.ജില്ലാ ലീഗ് സെക്രട്ടറിമാരായ അഡ്വ.ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, എസ്‌.ടി.യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.നാസർ കൊമ്പത്ത്,പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.പി.ഉമ്മർ, മണ്ഡലം ലീഗ് ഭാരവാഹികളായ ഒ.ചേക്കു മാസ്റ്റർ, എം.കെ.മുഹമ്മദലി, റഷീദ് മുത്തനിൽ, നാസർ പുളിക്കൽ, ഹമീദ് കൊമ്പത്ത്,

കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അസീസ് കോട്ടോപ്പാടം,ടി.വി.അബ്ദുറഹിമാൻ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.ടി.അബ്ദുള്ള, എം.കുഞ്ഞറമുഹാജി, പി മുഹമ്മദ് മാസ്റ്റർ, പടുവിൽ മാനു,മുനീർ താളിയിൽ, ഹുസൈൻ പോറ്റൂർ, ടി.സൈനുദ്ദീൻ, എൻ.പി.ഹമീദ്, എ.കെ.കുഞ്ഞയമു, മനാഫ് കോട്ടോപ്പാടം, കെ.പി.അഫ് ലഹ്, കെ.ഫെമീഷ്, റാഷിഖ് കൊങ്ങത്ത്, മണ്ണിൽ ബാബു, വി.കെ.അലി സംബന്ധിച്ചു.

Advertisment