Advertisment

ജനാധിപത്യ ചേരിക്ക് ശക്തി പകരുക: മുസ്ലിം ലീഗ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  വർഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്താൻ മതേതര വിശ്വാസികൾ ഒന്നിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ് അഭിപ്രായപ്പെട്ടു.

Advertisment

രാജ്യത്തിനാകമാനം ദുരിതവും അപമാനവും സമ്മാനിച്ച ബി.ജെ.പി സർക്കാർ രാജ്യത്തിന്റെ പൊതുഖജനാവ് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നിലപാട് തുടരുകയാണ്.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വർഗീയതയും അക്രമ രാഷ്ട്രീയവും മുഖമുദ്രയാക്കിയ ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരായ വിധിയെഴുത്താകണമെന്നും അദ്ദേഹം പറഞ്ഞു.

publive-image

മുസ് ലിം ലീഗ് നിയോജകമണ്ഡലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി.

ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സി. മുഹമ്മദ് ബഷീർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം,

ട്രഷറർ പി.എ. തങ്ങൾ,വൈസ് പ്രസിഡണ്ടുമാരായ എൻ.ഹംസ,പൊൻപാറ കോയക്കുട്ടി, സെക്രട്ടറിമാരായ ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കർ,

റഷീദ് ആലായൻ, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി നാസർ കൊമ്പത്ത്, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷമീർ പഴേരി,സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് എം.മമ്മദ്ഹാജി,

മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ കറൂക്കിൽ മുഹമ്മദലി, ഭാരവാഹികളായ എം.പി.എ.ബക്കർ, കെ.ആലിപ്പുഹാജി,ഹമീദ് കൊമ്പത്ത്, റഷീദ് മുത്തനിൽ, എം.കെ.ബക്കർ, എം.കെ.മുഹമ്മദലി,തച്ചമ്പറ്റ ഹംസ, നാസർ പുളിക്കൽ, ആലായൻ മുഹമ്മദലി,അച്ചിപ്ര മൊയ്തു,ടി.കെ. മരക്കാർ,സി.ഷഫീഖ് റഹ്മാൻ,ഹുസൈൻ കളത്തിൽ,ഒ.ചേക്കു, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മുജീബ് മല്ലിയിൽ, എസ്.ടി.യു മേഖലാ പ്രസിഡണ്ട് പി.മുഹമ്മദ്, പി.മുഹമ്മദലി അൻസാരി,

പാറശ്ശേരി ഹസ്സൻ,ബഷീർ തെക്കൻ,കെ.ഹംസ, കെ.സി.അബ്ദുറഹിമാൻ,മജീദ് തെങ്കര, റഫീഖ് കുന്തിപ്പുഴ, അസീസ് പച്ചീരി, കെ.പി.ഉമ്മർ,യൂസഫ് പാക്കത്ത്,പി.കെ.അഷറഫ് എന്ന ഇണ്ണി, സി.കെ.അബ്ദുറഹിമാൻ,ടി.കെ.ഫൈസൽ,സിദ്ദീഖ് കൊടപ്പന, ഒ.ഷിഹാബ്,ടി.കെ.ഹംസക്കുട്ടി പ്രസംഗിച്ചു.

Advertisment