Advertisment

പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സമരവാരത്തിന് ബുധനാഴ്ച തുടക്കം

New Update

മണ്ണാർക്കാട്:  പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി മണ്ണാർക്കാട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരവാരത്തിന് ബുധനാഴ്ച  തുടക്കമാവും.

Advertisment

publive-image

ഡൽഹിയിലെ ശാഹീൻബാഗിൽ നടക്കുന്ന അതിജീവന സമരത്തിന് ഐക്യദാർഢ്യവുമായി മണ്ണാർക്കാട് കോടതിപ്പടിയിൽ പ്രത്യേകം സജ്ജമാക്കുന്ന ശാഹീൻ ബാഗ് സ്ക്വയറിലാണ് ഒരാഴ്ചക്കാലം വൈകുന്നേരം 4.30 മണി മുതൽ രാത്രി 9.30 മണി വരെ സമര സായാഹ്നം സംഘടിപ്പിക്കുന്നത്.

മുസ്‌ലിം ലീഗ്,യൂത്ത്ലീഗ്, എം.എസ്.എഫ്,എസ്.ടി.യു,വനിതാ ലീഗ്, പ്രവാസിലീഗ്, സ്വതന്ത്ര കർഷക സംഘം, കെ.എം.സി.സി, അധ്യാപക-സർവ്വീസ് സംഘടനകൾ എന്നിവയുടെ നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സ്ഥിരാംഗങ്ങളായിരിക്കും.

ആദ്യദിവസമായ 26 ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയും അട്ടപ്പാടി മേഖലയിലെ പ്രവർത്തകരും 27 ന് തെങ്കര പഞ്ചായത്ത്‌, 28 ന് മണ്ണാര്‍ക്കാട്‌ നഗരസഭ, 29 ന് കുമരംപുത്തൂ ര്‍, മാര്‍ച്ച് 1 ന് കോട്ടോപ്പാടം, 2 ന് അലനല്ലൂർ മേഖല, സമാപന ദിനത്തില്‍ 3ന് യൂത്ത്‌ ലീഗ് മണ്ഡലം കമ്മിറ്റിയും സപ്തദിന പ്രക്ഷോഭത്തിൽ പങ്കാളികളാകും.

പ്രവർത്തകരും ബഹുജനങ്ങളുമുൾപ്പെടെ ആയിരങ്ങൾ വിവിധ ദിവസങ്ങളിലായി മണ്ണാർക്കാട് ശാഹീൻബാഗിലെത്തും. ഇന്ന് വൈകുന്നേരം 4.30 ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ സമരവാരം ഉദ്ഘാടനം ചെയ്യും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. എ.മജീദ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.മോയിൻകുട്ടി, സി.എ.എം.എ.കരീം,

സെക്രട്ടറിമാരായ കെ.എം.ഷാജി എം.എൽ.എ, എൻ.ഷംസുദ്ദീൻ എം.എൽ.എ, പി.എം.സാദിഖലി, കെ.പി.സി.സി വൈസ് പ്രസിഡണ്ട് സി.പി.മുഹമ്മദ്‌, വി.കെ.ശ്രീകണ്ഠൻ എം.പി, കേരള ലോയേര്‍സ് ഫോറം സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ്‌ ഷാ, അഡ്വ.ജ്യോതി വിജയകുമാർ, സാമൂഹ്യ-രാഷ്ട്രീയ-മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

പ്രഭാഷണങ്ങൾ, സമരഗീതങ്ങൾ,ആഹ്വാന കവിതകൾ, സംഗീതാവിഷ്കാരം തുടങ്ങിയവ ശാഹീൻബാഗില്‍ അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം, ജനറൽ സെക്രട്ടറി സി. മുഹമ്മദ്‌ ബഷീര്‍, ട്രഷറർ കറൂക്കിൽ മുഹമ്മദാലി, സെക്രട്ടറിമാരായ ഹമീദ് കൊമ്പത്ത്, ഹുസൈൻ കളത്തിൽ പങ്കെടുത്തു.

Advertisment