Advertisment

ദേശീയപാത നവീകരണം: യാത്രാദുരിതം പരിഹരിക്കണം - മുസ്ലിം ലീഗ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാടെ നിലച്ച സാഹചര്യത്തിൽ നഗരത്തിലെ യാത്രാ ദുരിതവും ഗതാഗത പ്രതിസന്ധിയും പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

Advertisment

എൻ.ഷംസുദ്ദീൻ എം.എൽ.എ നിയമസഭയിലും പൊതുമരാമത്ത് വകുപ്പ് മന്ത്രിയടക്കമുള്ളവരെ നേരിട്ടും പ്രശ്നത്തിന്റെ ഗൗരവം യഥാസമയം ബോധ്യപ്പെടുത്തിയിട്ടും അധികൃതർ തികഞ്ഞ അലംഭാവമാണ് പുലർത്തുന്നത്. നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി നൽകി പുരോഗതി വിലയിരുത്തുന്ന കണ്‍സള്‍ട്ടന്‍സിയും ജോലിയേറ്റെടുത്തകരാറുകാരും തമ്മിലുള്ള തർക്കങ്ങൾ രമ്യമായി തീർപ്പാക്കുന്നതിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

publive-image

ജനകീയ ഇടപെടലിന്റെ ഭാഗമായി പാർട്ടി നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ മുസ് ലിം ലീഗ്-യൂത്ത് ലീഗ് പ്രവർത്തകരെ നിരന്തരം കേസിൽ കുടുക്കി നിഷ്ക്രിയരാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് യോഗം മുന്നറിയിപ്പ് നൽകി. കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ജനാധിപത്യ മര്യാദകൾ പാലിക്കുന്നവർക്ക്സംരക്ഷണം ഒരുക്കുകയും ചെയ്യേണ്ട പോലീസ്വിവേചനപരവും ജനാധിപത്യവിരുദ്ധവുമായി പെരുമാറുന്നുവെന്ന് യോഗം ആരോപിച്ചു.

നിരപരാധികളെ കുറ്റക്കാരാക്കി വേട്ടയാടാനുള്ള നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പോലീസിന്റെ പക്ഷപാതപരമായ നിലപാടുകൾ തിരുത്തണമെന്ന് മുസ് ലിം ലീഗ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റർ അധ്യക്ഷനായി.മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.

ജില്ലാഭാരവാഹികളായ പൊൻപാറ കോയക്കുട്ടി,കല്ലടി അബൂബക്കർ,റഷീദ് ആലായൻ,മണ്ഡലം ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, കറൂക്കിൽ മുഹമ്മദലി,എം.പി.എ.ബക്കർ,കെ.ആലിപ്പുഹാജി,ഹംസ തച്ചമ്പറ്റ,എം.കെ.മുഹമ്മദലി,ഹമീദ് കൊമ്പത്ത്,എം.കെ.ബക്കർ,സി.ഷഫീഖ് റഹ്മാൻ,റഷീദ് മുത്തനിൽ,

ഹുസൈൻ കളത്തിൽ,നാസർ പുളിക്കൽ,കെ.ഹംസ,പാറശ്ശേരി ഹസ്സൻ, കെ.സി.അബ്ദുറഹിമാൻ,യൂസഫ് പാക്കത്ത്,അസീസ് പച്ചീരി,മജീദ് തെങ്കര,റഫീഖ് കുന്തിപ്പുഴ,ഷമീർ പഴേരി,എസ്.ടി.യു മേഖലാ പ്രസിഡണ്ട് പി.മുഹമ്മദ് മാസ്റ്റർ,പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് സി.കെ.അബ്ദുറഹ്മാൻ,എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് കെ.യു.ഹംസ,ജനറൽ സെക്രട്ടറി ഷിബ് ലി തെങ്കര പ്രസംഗിച്ചു.

Advertisment