Advertisment

സിപിഎം പിന്തുണയിൽ ചാലിശ്ശേരിയിൽ ലീഗിന് പ്രസിഡണ്ട് സ്ഥാനം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ സിപിഐഎം കോണ്‍ഗ്രസ്സ് പിന്തുണയിൽ മുസ്ലിം ലീഗിന് പ്രസിഡണ്ട് സ്ഥാനം പതിനാലാം വാർഡ് മെമ്പർ ഫൈസൽ മാസ്റ്ററാണ് പുതിയ പ്രസിഡണ്ട്. ആകെയുളള 15 അംഗങ്ങളില്‍ സിപിഎം 7 കോണ്‍ഗ്രസ്സ് 7 ലീഗ് 1 എന്നിങ്ങിനെയാണ് സീറ്റ് നില.  പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍ എല്ലാം മെമ്പര്‍മാരും പിന്തുണക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സിപിഎമ്മിന് അനുകൂല മുദ്രാവാക്യങ്ങളുമായാണ് പ്രകടനം നടത്തിയത്. ഏറെ നാളായി ഉടലെടുത്ത ലീഗ് കോണ്ഗ്രസ് പടലപ്പിണക്കം പുതിയ വഴിത്തിരിവിലേക്ക് എത്തി ചേരുകയായിരുന്നു.

Advertisment