Advertisment

വർഗീയ പ്രചാരണം വിലപ്പോവില്ല - മുസ് ലിം ലീഗ് നേതൃക്യാമ്പ് നടത്തി

New Update

അലനല്ലൂർ: മതത്തിന്റെ പേരിലുള്ള തീവ്ര-വര്‍ഗീയ ചിന്താഗതിക്കെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതാണ് മുസ്‌ലിം ലീഗിന്റെ പാരമ്പര്യമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ.

Advertisment

വർഗീയതക്കെതിരെ ശക്തമായി നിലകൊണ്ട കെ.എം.ഷാജിക്കെതിരായ ആരോപണം തികച്ചും വ്യാജമാണെന്നും ഹൈക്കോടതി വിധിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.കോട്ടോപ്പാടം സി.എച്ച്.ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് മുസ് ലിം ലീഗ് നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സൻ അധ്യക്ഷത വഹിച്ചു. വിഷൻ സെഷനിൽ "മുസ് ലിം ലീഗിന്റെ രാഷ്ട്രീയ ദൗത്യം" ഷാഫി ചാലിയവും മിഷൻ സെഷനിൽ "രാഷ്ട്രീയം,വ്യക്തി,സമൂഹം " സി.ഹംസയും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറിമാരായ ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കർ,നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം,ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ,യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ,എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി നാസർ കൊമ്പത്ത്,നിയോജക മണ്ഡലം ഭാരവാഹികളായ കറുക്കിൽ മുഹമ്മദലി, കെ.ആലിപ്പുഹാജി,എം.കെ.മുഹമ്മദലി,റഷീദ് മുത്തനിൽ,ഹമീദ് കൊമ്പത്ത്,നാസർ പുളിക്കൽ,പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.പി.ഉമ്മർ,ട്രഷറർ ടി.വി.അബ്ദുറഹിമാൻ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.അബ്ദുള്ള, എസ്.ടി.യു മേഖലാ പ്രസിഡണ്ട് പി.മുഹമ്മദ്, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി കെ.യു.ഹംസ,സ്വതന്ത്ര കർഷക സംഘം താലൂക്ക് പ്രസിഡണ്ട് പി.മൊയ്തീൻ, സി.കെ.മുഹമ്മദ്,താളിയിൽ സൈനുദ്ദീൻ, ഹുസൈൻ പോറ്റൂർ, എൻ.പി.ഹമീദ്,റഫീഖ് കൊങ്ങത്ത്,എൻ.മുഹമ്മദാലി,പടുവിൽ മാനു,മുനീർ താളിയിൽ,എ.കെ.കുഞ്ഞയമു,മനാഫ് കോട്ടോപ്പാടം, ഉനൈസ് അക്കര, കെ.അബൂബക്കർ, കെ.ടി.കുഞ്ഞിമുഹമ്മദ്, പി.ഇസ്മയിൽ,ഹുസൈൻ പുറ്റാനി,ടി.ഹംസ പ്രസംഗിച്ചു.

Advertisment