Advertisment

നിലപാടിന്റെ ശബ്ദം. ജില്ലാ മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം

New Update

പാലക്കാട്:  കേരളത്തിന്റെ യുവജന രാഷ്ട്രീയ ചരിത്രത്തില്‍ പുതുചരിത്രം രചിച്ച മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല ഘടകത്തിന് പുതിയ നേതൃത്വം.  പ്രസിഡന്റായി ഗഫൂർ കോൽക്കളത്തിൽ,സെക്രട്ടറി മുസ്തഫ തങ്ങൾ,ട്രഷറർ ആയി റിയാസ് നാലകത്ത് ചുമതലയേറ്റു.

Advertisment

publive-image

രാഷ്ട്രീയ ഭൂമികയില്‍ അതി നിര്‍ണായകവും ആവേശോജ്ജ്വലവുമായ സമര പരിപാടികൾക്ക് നേതൃത്വം നല്‍കിയ യുവജന സംഘടന എന്ന നിലയിലാണ് യൂത്ത് ലീഗ് അടയാളപ്പെടുന്നത്.

സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനത്തോടൊപ്പംനിരവധി വിദ്യാർത്ഥി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന നിലപാടിന്റെ ശബ്ദങ്ങളാണ് പ്രവർത്തകർക്ക് ആവേശമായി സ്ഥാനമേറ്റിട്ടുള്ളത്.

'നേരിനായ് സംഘടിക്കുക നീതിക്കായ് പോരാടുക ‘എന്ന പ്രമേയത്തില്‍ 22,23,24 തിയ്യതികളിലാണ് മണ്ണാര്‍ക്കാട് വച്ച് ലീഗ് ജില്ലാ സമ്മേളനം സമാപിച്ചത്. ദുര്‍ബല ജനവിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിന് സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Advertisment