Advertisment

82 ന്റെ നിറവിൽ എത്തി നിൽക്കുന്ന മുട്ടിക്കുളങ്ങര എ യു പി സ്കൂളിന്റെ വിദ്യാഭ്യാസ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ ചരിത്ര വഴിയിൽ പ്രശോഭിച്ചു നിൽക്കുന്ന മുട്ടിക്കുളങ്ങര എ യു പി സ്കൂളിന്റെ "സാരഥി" എന്ന ചരിത്ര ഡോക്യുമെന്ററി എം.ബി രാജേഷ് എം പി പ്രകാശനം ചെയ്തു.

Advertisment

publive-image

പൊതു വിദ്യാലയങ്ങളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ മികവും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും ജനങ്ങൾക്ക് അടുത്ത് പരിചയപ്പെടുത്തി കൊടുക്കുക , പൊതു വിദ്യാലയങ്ങൾക്ക് കൂടുതൽ കരുത്തു പകരുക തുടങ്ങിയവയാണ് ഈ ഡോക്യുമെന്ററി കൊണ്ട് ലക്‌ഷ്യം വക്കുന്നത് എന്നു സാരഥി ഡയറക്ടർ ഉണ്ണി ജോസഫ് പറഞ്ഞു.

ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബെറ്റി കെ ആന്റണി ,പുതുപ്പരിയാരം ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് പ്രസന്ന കുമാരി, വിഷ്വൽഇറ മാനേജർ ഐശ്വര്യ , അബ്ബാസ് , സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment