Advertisment

സി എച്ച് മുഹമ്മദ് കോയ തലമുറകളുടെ മാർഗദർശി: എൻ.ഷംസുദ്ദീൻ എം.എൽ.എ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയ തലമുറകളുടെ വഴികാട്ടിയും രാഷ്ട്രീയത്തിലെ അപൂര്‍വ്വ പ്രതിഭയുമായിമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ അഭിപ്രായപ്പെട്ടു.

Advertisment

സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി വീറോടെ വാദിക്കുമ്പോഴും ഇതര ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അളവറ്റ മൂല്യം കല്‍പ്പിച്ച നീതിമാനായ ഭരണാധികാരിയായിരുന്നു സി.എച്ച്.സി.എച്ച്. ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രവും രാഷ്ട്രീയദർശനവും പ്രവർത്തന ശൈലിയും പിൻപറ്റി വർഗീയതക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ പോരാടാൻ വിദ്യാർത്ഥി സമൂഹം സജ്ജരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

publive-image

കോട്ടോപ്പാടം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്.അനുസ്മരണവും കോളേജ് യൂണിയൻ ഭാരവാഹികൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് സർവ്വകലാശാല സെനറ്റംഗം ഉസ്മാൻ താമരത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖിതങ്ങള്‍, കെ.എം.സീതിസാഹിബ്,പാണക്കാട് പൂക്കോയതങ്ങള്‍ എന്നിവരുടെ ലാളനയേറ്റ് വളര്‍ന്നുവന്ന സി.എച്ച്. തോല്‍വിയറിയാത്ത നേതാവായിരുന്നു. എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മുതല്‍ മുഖ്യമന്ത്രിപദം വരെ വഹിച്ചപ്പോഴൊക്കെ ജനനന്മ ലക്ഷ്യമാക്കിയുള്ള നടപടികളാണ് അദ്ദേഹം കൈക്കൊണ്ടത്.

ദീര്‍ഘകാലം വിദ്യാഭ്യാസ മന്ത്രി പദവിയിലിരുന്ന സി.എച്ചിനോട് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു. പുതിയ യൂണിവേഴ്‌സിറ്റികള്‍ ആരംഭിച്ചും യൂണിവേഴ്‌സിറ്റി യൂണിയനുകള്‍ പുനരുജ്ജീവിപ്പിച്ചും സെനറ്റിലും സിണ്ടിക്കേറ്റിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യം നല്‍കിയും സി.എച്ച്. വിദ്യാര്‍ത്ഥി വര്‍ഗ്ഗത്തിന് ഉത്ക്കര്‍ഷത്തിന്റെ പാതയൊരുക്കി ചരിത്രം കുറിച്ചുവെന്ന് ഉസ്മാൻ താമരത്ത് പറഞ്ഞു.

എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് ഫെമീഷ് കൊറ്റങ്ങോടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റാഷിഖ് കൊങ്ങത്ത്, മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഹംസ, സെക്രട്ടറിമാരായ അഡ്വ. ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കർ, യൂത്ത്‌ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സൻ, ജനറൽ സെക്രട്ടറി കെ.പി.ഉമ്മർ, മണ്ഡലം സെക്രട്ടറിമാരായ ഹമീദ് കൊമ്പത്ത്,

റഷീദ് മുത്തനിൽ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.ടി.അബ്ദുള്ള, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവിൽ മാനു, ജനറൽ സെക്രട്ടറി മുനീർ താളിയിൽ, എം.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.യു. ഹംസ, പ്രവർത്തക സമിതി അംഗം മനാഫ് കോട്ടോപ്പാടം, റഫീഖ് കൊങ്ങത്ത്, സൈനുദ്ദീൻ താളിയിൽ, എ.കെ.കുഞ്ഞയമ്മു,റഷീദ് കല്ലടി, സി.ടി.ജംഷാദ്, ഒ.ഷിഹാബ്,ഷൗക്കത്ത് തിരുവഴാംകുന്ന്,

കെ.പി.അഫ് ലഹ്, എ.മുഹമ്മദ് ഉനൈസ്, ജലീൽ പൊൻപാറ,കെ.പി.മജീദ്,എരുവത്ത് മുഹമ്മദ്,കിളയിൽ ഹംസ, അഷ്റഫ് കൊടക്കാട്, കെ.അർഷദ് നാസർ, പി.ഷിബ് ലി സംബന്ധിച്ചു.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയികളായ റാഷിഖ് കൊങ്ങത്ത്, ജുസൈൽ അക്കര, വഹാബ് ഭീമനാട് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Advertisment