Advertisment

സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: അധ്യാപകർ സമൂഹസൃഷ്ടിപ്പിൻ്റെ ചാലകശക്തികളാണെന്നും കഴിവുറ്റ അധ്യാപകർ എന്നും സമൂഹത്തിൻ്റെ പൊതു സ്വത്തായി നിലനിൽക്കണമെന്നും അവർക്കാണ് വിദ്യാർത്ഥികളിലെ സർഗ്ഗാത്മകത പുറത്തെടുത്ത് അവരെ ഉത്തമ പൗരന്മാരാക്കി രാഷ്ട്രത്തിന് സമർപ്പിക്കാൻ കഴിയുക എന്ന് മണ്ണാർക്കാട് ജി.എം.യു.പി.സ്കൂളിൻ്റെ നൂറ്റിപതിനഞ്ചാം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുളള യാത്രയയപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ. പറഞ്ഞു.

Advertisment

publive-image

യോഗത്തിന് മണ്ണാർക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കമാരി പി.എച്ച്. നുസ്റത്ത് അധ്യക്ഷത വഹിച്ചു.സർഗ്ഗമിത്ര പത്രം പ്രകാശനം കെ.പി.എസ് പയ്യനെടം നിർവഹിച്ചു.പുളിയത്ത് രാമൻ കുട്ടി എൻഡോവ്മെൻ്റ് വിതരണം കെ.പി.അഷറഫ് നിർവ്വഹിച്ചു.

ചടങ്ങിൽ മികച്ച വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.കെ.വിനോദ് കുമാർ, അബു വറോടൻ, ഹമീദ്, യൂസുഫ്, ഷഫീഖ് റഹ്മാൻ, അസ്‌ലം, നാസർ പാതാക്കര ഷിജി തോമസ് സൈനുൽ ആബിദ്,കെ.വി.മാത്യു ,എം.എൻ കൃഷ്ണകുമാർ, സക്കീർ ഹുസൈൻ, അസ്മിൻ നൈല എന്നിവർ ആശംസകൾ നേർന്നു.

വിരമിക്കുന്ന അധ്യാപകരായ സൈമൺ ജോർജ്, പി.എ.ജോൺസൺഎന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.സ്കൂൾ വാർഷിക റിപ്പോർട്ട് എസ് ലക്ഷ്മിക്കുട്ടി അവതരിപ്പിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി

രാവിലെ നടന്ന സൗഹൃദ സംഗമം പതിറ്റാണ്ടുകൾ പിന്നിട്ട ഗുരുശിഷ്യ ബന്ധത്തിൻ്റെയും സഹപ്രവർത്തകരുടെയും സമ്മേളനമായിരുന്നു. ഉപജില്ലാ ഓഫീസർ ഒ ജി.അനിൽകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. മുൻ ഡി.ഇ.ഒ ഗോപിനാഥൻ, മുൻ എ.ഇ.ഒ മാരായ അബ്ദുൽ മജീദ്, രാമദാസ്, ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എ.രാജൻ ,ഡോ.ടി.എസ് രാമചന്ദ്രൻ ,കെ.പി.എസ് പയ്യനെടം, സൈനുൽ ആബിദ്, ഭക്തഗിരീഷ് എന്നിവരടങ്ങുന്നവർ വിരമിക്കുന്ന അധ്യാപകരോടുള്ള സ്നേഹവും സൗഹൃദവും പങ്കുവെച്ചു.

വെളളിയാഴ്ച നടന്ന വിദ്യാഭ്യാസ സെമിനാർ ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും ഈറ്റില്ലമാണ് നമ്മുടെ പൊതു വിദ്യാലയങ്ങൾ എന്നും സ്നേഹം, സാഹോദര്യം, തുടങ്ങിയ മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്നതാവണം വിദ്യാഭ്യാസം എന്നും നേടിയെടുത്ത മൂല്യങ്ങളും അറിവുകളും നിലനിൽക്കാൻ ജനകീയ പാഠശാലകൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. അധ്യാപക സംഘടനാ നേതാക്കളും ചിന്തകരും പങ്കെടുത്തു.കെ.കെ.വിനോദ് കുമാർ മോഡറേറ്റ് ചെയ്തു.

പി.ഹരിഗോവിന്ദൻ ,പി.കെ.വിജയൻ, സിദ്ദീഖ് പാറക്കോട്, ഫഹദ് കെ.എച്ച്, പി.വിജയൻ, പി.ജി സന്തോഷ് കുമാർ, പി.എ അബ്ദുൽ ഗഫൂർ, കരീം മുട്ടുപാറ, കെ.ഹംസ, അബുവറോടൻ,എം.എൻ കൃഷ്ണകുമാർ ,മനോജ് ചന്ദ്രൻ തുടങ്ങിയവർ സാന്നിദ്ധ്യം വഹിച്ചു.

ഇരു ദിനങ്ങളിലായി നടന്ന വാർഷികാഘേത്തിൻ്റെ കൊടിയേറ്റം മണ്ണർക്കാട്ടെ പൗരാവലിയുടെ സാന്നിദ്ധ്യത്തിൽ രാവിലെ പി.ടി.എ പ്രസിഡൻ്റ് കെ.പി.അഷറഫ് നിർവഹിച്ചു.പി ടി എ വൈസ് പ്രസിഡൻ്റ് യൂനുസ് തുടർന്നുള്ള ചടങ്ങിന് അധ്യക്ഷത വഹിച്ചു.പി മുഹമ്മദ് ബഷീർ, ജി.എൻ ഹരിദാസ് എന്നിവർ ആശംസകൾ നേർന്നു.

Advertisment