Advertisment

സി.എച്ച്: കാലത്തിന് മായ്ക്കാൻ കഴിയാത്ത രാഷ്ട്രീയ പ്രതിഭ - എൻ. ഷംസുദ്ദീൻ എം.എൽ.എ

New Update

മണ്ണാർക്കാട്:  കാലത്തിന് മായ്ക്കാനാകാത്ത അപൂർവ്വ രാഷ്ട്രീയ പ്രതിഭയാണ് മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്കോയയെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ അഭിപ്രായപ്പെട്ടു.

Advertisment

publive-image

റിയാദ് കെ.എം.സി.സി മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റിയും സി.എച്ച്.സെന്റർ റിയാദ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച സി.എച്ച്.അനുസ്മരണവും 'കാരുണ്യ സ്പർശം' ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാളിത്യവും സമഭാവനയും മുഖമുദ്രയാക്കി നിരക്ഷരരും ദരിദ്രരുമായ ഒരു സമൂഹത്തെ നിർഭയരായി സംഘടിക്കാനും അവകാശ പോരാട്ടത്തിനും പ്രാപ്തമാക്കിയ സി.എച്ച് തലമുറകൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അധികാരവും സംഘടനാ ശക്തിയും സാധാരണക്കാരനെ ബോധ്യപ്പെടുത്തി പാവപ്പെട്ടവരുടെ ഹൃദയത്തിൽ ജീവിച്ച നേതാവാണ് സി.എച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ് ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം സി.എച്ച്. അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എം.എം.ഹമീദ്, വൈസ് പ്രസിഡണ്ട് പൊൻപാറ കോയക്കുട്ടി, സെക്രട്ടറിമാരായ ടി.എ.സിദ്ദീഖ്,റഷീദ് ആലായൻ,നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, ട്രഷറർ കറൂക്കിൽ മുഹമ്മദലി,റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ റഷീദ് തോട്ടാശ്ശീരി,ജില്ലാ ചെയർമാൻ പി.അബ്ദുൽ ഹമീദ്,കോങ്ങാട് മണ്ഡലം പ്രസിഡണ്ട് ടി.എച്ച്. ഹനീഫ,യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് എം.മമ്മദ്ഹാജി, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷമീർ പഴേരി, ജിദ്ദ കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് കബീർ മണ്ണറോട്ടിൽ, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹുസൈൻ കോളശ്ശേരി,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യൂസഫ് പാലക്കൽ, കോങ്ങാട് മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി സലാം തറയിൽ,കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,മുസ് ലിം ലീഗ് മണ്ഡലം ഭാരവാഹികളായ അച്ചിപ്ര മൊയ്തു, കെ.ആലിപ്പുഹാജി,തച്ചമ്പറ്റ ഹംസ, ആലായൻ മുഹമ്മദലി,എം.കെ.ബക്കർ,നാസർ പുളിക്കൽ, സി.ഷഫീഖ് റഹ്മാൻ,റഷീദ് മുത്തനിൽ,എം.കുഞ്ഞുമുഹമ്മദ്,മുഹമ്മദലി ബുസ്താനി,നാസർ അത്താപ്പ,മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി കെ.ടി. അബ്ദുള്ള,എസ്.ടി.യു മേഖലാ പ്രസിഡണ്ട് പി.മുഹമ്മദ് മാസ്റ്റർ, കെ.ഹംസ,ബഷീർ തെക്കൻ,യൂസഫ് പാക്കത്ത്,കെ.പി.ഉമ്മർ,അസീസ് പച്ചീരി, കെ.സി.അബ്ദുറഹിമാൻ,മജീദ് തെങ്കര,എം.ഹമീദ് ഹാജി,മുജീബ് മല്ലിയിൽ, ഷഹന കല്ലടി,എം.എസ്. എഫ് മണ്ഡലം പ്രസിഡണ്ട് പി.അജ്മൽറാഫി,ബിലാൽ മുഹമ്മദ് സംബന്ധിച്ചു.

Advertisment