Advertisment

'നാടക്' പാലക്കാട് ജില്ലാ കമ്മിറ്റി ഗിരീഷ് കർണാടിനെ അനുസ്മരിച്ചു

New Update

പാലക്കാട്:  സാഹിത്യ-നാടക-സിനിമ വ്യക്തിത്വം ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ നാടക കലാകാരന്മാരുടെ സംസ്ഥാന സംഘടനയായ നാടക് പാലക്കാട് ജില്ലാകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നാടകത്തിന്റെ അന്തസത്ത വാക്കിലും പ്രവർത്തിയിലും ജീവിതത്തിലും പ്രാവർത്തികമാക്കിയ ഗിരീഷ് കർണാട് രാഷ്ട്രബോധവും രാഷ്ട്രീയ ബോധവും തന്റെ കലാ- സാംസ്കാരിക ഇടപെടലുകളിൽ മുന്നിൽ വെക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു.

Advertisment

മാനവികതക്കുവേണ്ടി എന്നും ശബ്ദം ഉയർത്തിയ സാംസ്കാരിക പ്രവർത്തകനെന്ന് അനുസ്മരണയോഗം വിലയിരുത്തി. ഇന്ത്യൻ നാടകവേദിക്ക് ഒരു ബദൽകാഴ്ച നൽകുന്നതിൽ കർണാടിന്റെ രചനകൾ വഹിച്ച പങ്ക് ശരിയായ പഠനങ്ങൾക്ക് വിഷയമാകേണ്ടതാണെന്ന് നാടക് അഭിപ്രായപ്പെട്ടു.

ഓക്സിജൻ സിലിണ്ടറിലൂടെ ശ്വസിക്കുന്ന അവസ്ഥയിലും തന്റെ നിലപാട് വ്യക്തമാക്കാൻ തെരുവിലേക്കിറങ്ങിയ ഗിരീഷ് കർണാട് ഇന്ത്യയിലെ നാടക പ്രവർത്തകർക്ക് പ്രചോദനമാണ്. ഇടപെട്ട ഇടങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച് സാംസ്കാരിക പ്രവർത്തനം നടത്തിയ പകരം വെക്കാൻഇല്ലാത്ത നാടക പ്രതിഭയാണെന്ന നാടക് സംസ്ഥാന സമിതിയുടെ അനുശോചന പ്രമേയം ജില്ലാ സെക്രട്ടറി സജിത്കോങ്ങാട് അവതരിപ്പിച്ചു.

നാടക് ജില്ലാ പ്രസിഡന്റ് രവി തൈക്കാട് സംസ്ഥാന-ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിദാസ് കോങ്ങാട്,അരുൺലാൽ,എം എസ് ദാസ്മാട്ടുമന്ത,അസീസ് പെരിങ്ങോട്,ലതാമോഹൻ,വി രവീന്ദ്രൻ,ശോഭാ കുമാരി,ചേരാമംഗലം ചാമുണ്ണി,ശേഖരീപുരം മാധവൻ തുടങ്ങിയവർ ഗിരീഷ് കർണാടിനെ അനുസ്മരിച്ചു സംസാരിച്ചു.

Advertisment