Advertisment

വരയുടെ മികവിൽ നാദിൽ. പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന നൂറോളം ചിത്രങ്ങളുടെ പ്രദർശനം നടത്തി

New Update

മണ്ണാർക്കാട്: പ്രകൃതി സൗന്ദര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും വേറിട്ട കാഴ്ചകൾ വര്‍ണകൂട്ടുകളാൽ ചാലിച്ചെടുത്ത്കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി നാദിൽ ആലിക്കൽ ഒരുക്കിയ ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.

Advertisment

publive-image

പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസി പ്രദർശനം ഉദ്ഘാടനം ചെയ്തു. കെ.എൻ.ബലരാമൻ നമ്പൂതിരി,കെ.രവീന്ദ്രൻ,ഹമീദ് കൊമ്പത്ത്, കെ.ഉണ്ണിഅവറ, റഷീദ് കൊടക്കാട്, കെ.എസ്.മനോജ്, കെ.മൊയ്തുട്ടി, പി.കെ.ഹംസ,നാദിൽ ആലിക്കൽ പ്രസംഗിച്ചു.

പ്രകൃതിയുടെ പകര്‍ത്തെ‌ഴുത്ത് എന്നതിനപ്പുറം കാന്‍വാസിലെ വര്‍ണവിന്യാസത്തിൽ ആസ്വാദകരെ അതിശയിപ്പിക്കുന്ന നൂറോളം സൃഷ്ടികളാണ് ഇരുപത്കാരനായ നാദിൽ അക്രിലിക് പെയ്ന്റും ജലച്ചായവുമുപയോഗിച്ച് ഒരുക്കിയത്.

തിരുവഴാംകുന്ന് മുറിയക്കണ്ണി ജാഫർ- സീനത്ത് ദമ്പതികളുടെ മകനായ നാദിൽ ഇപ്പോൾ പട്ടാമ്പി ശിൽപചിത്ര ഫൈൻ ആർട്സ് അക്കാദമിയിലെ വിദ്യാർത്ഥിയാണ്.

Advertisment