Advertisment

ദേശീയ ക്യാമ്പിൽ പങ്കെടുക്കാൻ കേരള പ്രതിനിധിസംഘം സിക്കിമിലേക്ക് യാത്രതിരിച്ചു

New Update

പാലക്കാട്:  നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതിയുവാക്കൾ പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലേക്കുള്ള കേരള പ്രതിനിധിസംഘം സിക്കിമിലേക്ക് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചു.

Advertisment

ഫെബ്രുവരി 23 മുതൽ 28 വരെ സിക്കിമിലെ നാംചിയിൽ നടക്കുന്ന ക്യാമ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യുവതി-യുവാക്കൾ പങ്കെടുക്കും. ഭാഷ, സംസ്കാരം, ഭക്ഷണം, ചർച്ചകൾ, സെമിനാറുകൾ, സംവാദം, കലാകായിക മത്സരങ്ങൾ എന്നിവ നടക്കും.

publive-image

കേരളീയ കലാരൂപങ്ങളായ തെയ്യം,വട്ടമുടി,കോമരം,പടയണി എന്നിവ ക്യാമ്പില്‍ അവതരിപ്പിക്കും. കേരളത്തെ പ്രതിനിധീകരിച്ച് പാലക്കാട് നിന്നും പത്ത് പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

ഇന്നലെ യാത്രതിരിച്ച സംഘം ഇരുപത്തിമൂന്നാം തീയതി ആണ് സിക്കിമിൽ എത്തിച്ചേരുക. വിനോദ് കുമാർ,ഗിരീഷ് ഗുപ്ത എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.

നെഹ്റു യുവകേന്ദ്ര പാലക്കാട് ജില്ലാ യൂത്ത് കോർഡിനേറ്റർ എം അനിൽ കുമാർ സംഘത്തിന് യാത്രാമംഗളം നേർന്നു.

Advertisment