Advertisment

ജമാഅത്തെ ഇസ് ലാമി ഒലവക്കോട് ഏരിയ കമ്മിറ്റി നോമ്പുതുറ മനസ്സു തുറക്കാനുള്ള വേദിയായി

New Update

പാലക്കാട്:  ജമാഅത്തെ ഇസ് ലാമി ഒലവക്കോട് ഏരിയ കമ്മിറ്റി പേഴുങ്കര നൂർമഹൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗഹൃദ നോമ്പുതുറയും ചർച്ചാ സംഗമവും മനസ്സുകളുടെ തുറന്നു പറച്ചിലിന്റെ വേദിയായി മാറി.

Advertisment

publive-image

വർഗീയതയും ജാതീയതയും നാടിന് ശാപമാണെന്നും മതമില്ലാത്തവനും മതമുള്ളവനും ഒരു പോലെ സൗഹാർദ്ദത്തോടെ ജീവിക്കുവാൻ കഴിയുന്ന ഇന്ത്യയാണ് നമുക്കാവശ്യമെന്ന് ചർച്ചാ സംഗമത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. മാനവിക ഐക്യവും മതസൗഹാർദവും ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചർച്ചാ സംഗമം ബഷീർ ഹസൻ നദ് വി ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡൻറ് പി.എച്ച്.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് . റെയിൽവെ കോളനി സൗഹൃദവേദി ചെയർമാൻ മുരളീധരൻ, ജനനി എക്സിക്യൂട്ടീവ് ഡയറക്ടർ ജിഷാ ജോമോൻ, പി.രാമചന്ദ്രൻ, രാധാകൃഷ്ണൻ പറളി, രമേഷ്, ജോയിന്റ് ഡയറക്ടർ റിട്ട. കേണൽ രാജു മാത്യു പി. എം.ബഷീർ മാസ്റ്റർ സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.

Advertisment