Advertisment

പ്രളയ ബാധിത സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ചു തുടങ്ങി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം മണ്ണാർക്കാട് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ പ്രളയത്തിൽ പുസ്തകങ്ങൾ നശിച്ച സ്കൂൾ ലൈബ്രറികളിലേക്ക് വിവിധ സ്കൂളുകളിൽ നിന്നും സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള വ്യത്യസ്തയാളുകളില്‍ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു തുടങ്ങി.

Advertisment

publive-image

ഉപജില്ലയിലെ വിവിധ എൻ എസ് എസ് യൂണിറ്റുകളിൽ നിന്നും 2000 പുസ്തകങ്ങൾ വളണ്ടിയർമാർ ശേഖരിക്കും. പുസ്തകങ്ങൾ നൽകാൻ താല്പര്യമുള്ളവർ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ഒക്ടോബർ മുപ്പത്തിനകം പുസ്തകങ്ങൾ എത്തിക്കാവുന്നതാണ്.

എൻ എസ് എസ്‌ മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദ് ,മണ്ണാർക്കാട് താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് സാംസൺ സെബാസ്റ്റ്യൻ ,പ്രോഗ്രാം ഓഫീസർ എം കെ സിജില ദാസ് ,ഷിഫാന ,ആദിൽ ,കെ ഷെബിൻ പങ്കെടുത്തു.

Advertisment