Advertisment

നാളെ നടക്കുന്ന പണിമുടക്ക് രാഷ്ട്രീയ പ്രേരിതം: എന്‍.റ്റി.യു

New Update

പാലക്കാട്: ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് ദേശീയ അധ്യാപക പരിഷത്ത് ജില്ലാ സമിതി ആരോപിച്ചു. ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഇടത് സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഡി.എ കുടിശിക അനുവദിക്കാതെയും ശമ്പളപരിഷ്‌ക്കരണ നടപടികള്‍ തുടങ്ങാതെയും മുന്നോട്ടുപോകുന്ന സര്‍ക്കാര്‍, ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ്. ഭരണപരാജയം മറച്ചുവയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തുന്നതെന്നും എന്‍.റ്റിയു ആരോപിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ.ജെ ശ്രീനി, ഫെറ്റോ ജില്ലാ പ്രസിഡന്റ് വിനോദ്, നേതാക്കളായ അഭിലാഷ്, കൃഷ്ണന്‍കുട്ടി,അരുണ്‍, എന്നിവര്‍ പ്രസംഗിച്ചു.

Advertisment