Advertisment

'ഓമനതിങ്കൾ': മുലയൂട്ടൽ സന്ദേശം പ്രചരിപ്പിച്ച് കല്ലടിക്കോട് റോട്ടറി ക്ലബ്ബിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണ യോഗം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: മുലയൂട്ടൽ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനും ലോക മുലയൂട്ടൽ വാരം ആചരിക്കുന്നതിന്റെ ഭാഗമായി കല്ലടിക്കോട് റോട്ടറി ക്ലബ്ബും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി 'ഓമന തിങ്കൾ' എന്ന പേരിൽ ഹെൽത്തി ബേബി ബെസ്റ്റ് മദർ തിരഞ്ഞെടുപ്പ് നടത്തി.

Advertisment

publive-image

കുഞ്ഞുങ്ങളുടെ ആദ്യ പ്രതിരോധമാണ് മുലപ്പാൽ. പോഷണങ്ങളും രോഗത്തെ പ്രതിരോധിക്കാനുള്ള ഘടകങ്ങളും കൊണ്ട് സമൃദ്ധമാണ് മുലപ്പാൽ. ഇത്ശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നു.

ഭക്ഷണ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. ലോകത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന്റെ അടിസ്ഥാനമാണിത്. ബോധവൽക്കരണക്ലാസ് നയിച്ച ഡോക്ടർമാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി അധ്യക്ഷയായി. ഡോ.ബോബി മാണി, റോട്ടറി പ്രസിഡന്റ് സൈജു എബ്രഹാം,രവി.പി,സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment