Advertisment

വെള്ളിനേഴി സ്‌കൂളിൽ കലാപഠന കോഴ്‌സ് പുന:സ്ഥാപിക്കാന്‍ വേണ്ടതു ചെയ്യും: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

author-image
സമദ് കല്ലടിക്കോട്
Updated On
New Update

വെള്ളിനേഴി:  വെള്ളിനേഴി ഗവ. ഹൈസ്‌കൂളില്‍ നിലവിലുണ്ടായിരുന്ന കലാപഠന കോഴ്‌സുകള്‍ പുന:സ്ഥാപിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Advertisment

പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം സ്ഥലം എംഎല്‍എ അടക്കമുള്ളവര്‍ തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. വിഷയത്തിൽവേണ്ടതു ചെയ്യുമെന്നു ശ്രീരാമകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു.

publive-image

വെള്ളിനേഴി ഗവ. ഹൈസ്‌കൂളില്‍ കഥകളി, ചെണ്ട, സംഗീതം എന്നിവയ്ക്ക് പ്രത്യേകം ക്ലാസുകളുണ്ടായിരുന്നു. എന്നാല്‍ ഇതു പഠിപ്പിച്ചിരുന്ന അധ്യാപകര്‍ വിരമിക്കുന്ന നിലയ്ക്ക് കോഴ്‌സുകളും നിര്‍ത്തലാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെള്ളിനേഴി കലാഗ്രാമമായതോടെ ഇതിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. ഇതെല്ലാം ഓര്‍ത്തു കൊണ്ടാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇക്കാര്യത്തില്‍ ഗൗരവമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ചടങ്ങില്‍ പി കെ ശശി എംഎല്‍എ അധ്യക്ഷനായി. ഉണ്ണിക്കൃഷ്ണന്‍ ചെറുതുരുത്തി രാമന്‍കുട്ടി നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നിവാപം കഥകളി പുരസ്‌കാരം നേടിയ കലാനിലയം ബാലകൃഷ്ണനെ വിനു വാസുദേവന്‍ പരിചയപ്പെടുത്തി.

Advertisment