Advertisment

വിദ്യാര്‍ഥികള്‍ ആര്‍ജിച്ച മികവുകൾ. പഠനോത്സവം ശ്രദ്ധേയമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മുണ്ടൂർ:  സ്കൂൾ സംസ്ഥാനതല പഠനോത്സവത്തിന്റെ ഭാഗമായി മുട്ടിക്കുളങ്ങര എ .യു . പി സ്കൂൾ പഠനോത്സവം 2019 സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തിന്റെ മികവും സ്‌കൂളിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഫലപ്രാപ്തിയും പൊതുസമൂഹവുമായി പങ്കുവെക്കുന്നതായി പഠനോത്സവം.

Advertisment

publive-image

പഴമയെ ഓർമ്മപ്പെടുത്തുന്ന പുരാവസ്തു പ്രദർശനവും , വിദ്യാർത്ഥികളുടെ അഭിരുചികൾ ഉണർത്തുന്ന വിവിധ തരം കലാ പരിപാടികളോടുകൂടെ നടത്തിയ പഠനോൽത്സവം പുതുപ്പരിയാരം ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ബെറ്റി ആന്റണി, മാനേജ്‌മന്റ് പ്രധിനിധി കിഷോർ ,ബി . ആർ . സി കോർഡിനേറ്റർ സ്മിത , പി ടി എ അംഗങ്ങളായ അബ്ബാസ് , ഷെറീന, സൗറാമ എന്നിവർ പങ്കെടുത്തു. കുട്ടികൾ ആർജ്ജിച്ച മികവ‌് രക്ഷിതാക്കൾക്ക‌് പരിപാടിയിലൂടെ ബോധ്യപ്പെടുന്ന രീതിയിലായി പഠനോത്സവം.

എല്ലാ വിഷയങ്ങളിലും എല്ലാ കുട്ടികൾക്കും പങ്കാളിത്തത്തിനായി അവസരമുണ്ടാക്കി. അക്കാദമികവും സർഗാതമ്കവുമായ മികവുകളാണ‌് പ്രദർശിപിച്ചത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും നിറഞ്ഞ സദസ് പഠനോൽസവത്തിന്റെ മറ്റു കൂട്ടി

Advertisment