Advertisment

പൊലീസ് ഡേയുടെ ഭാഗമായി പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷൻ പെയിന്റിംഗ് കേമ്പ് നടത്തി. സ്മരണാഞ്ജലി ഒക്ടോബർ 21ന്

New Update

പാലക്കാട്:  വാടിക ഉദ്യാനത്തിന് മുന്നിൽ ഒരുക്കിയ വലിയ കേൻവാസിൽ ചിത്രം രചിച്ച് ചിത്രകാരൻ എൻ. ജി. ജോൺസ്സൺ ഉദ്ഘാടനം നിർവഹിച്ചു. സേവനത്തിലിരിക്കെ വീരമൃത്യു വരിച്ച പോലീസുകാർക്ക് വേണ്ടി നടത്തുന്ന അനുസ്മരണ വാരത്തോടനുബന്ധിച്ച് കലാകാരന്മാർ നടത്തിയ ചിത്രാഞ്ജലിയിൽ ഡി വൈ എസ് പി, വിജയകുമാർ. ജി. ഡി അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ചടങ്ങിൽ ഡിവൈഎസ്പി (അഡ്മിനിസ്ട്രേഷൻ ) സുന്ദരൻ.സി, സിഐ ആർ .മനോജ് കുമാർ, എസ് ഐ മുരളീധരൻ വി.എസ്, ജനമൈത്രി സിആർഒ എസ് ഐ ലക്ഷ്മണൻ എം, എസ് പി സി അസിസ്റ്റൻറ് നോഡൽ ഓഫീസർ ജയരാജ് തുടങ്ങിയവർ സംസാരിച്ചു.

പെയിൻറിങ് കേമ്പിൽ ചിത്രകാരന്മാരായ എം. ഒ. ബേബി, സുരേഷ് കണ്ണാടി, സുരേഷ് ഗോപിക ആർട്സ്, ഭാവന തേങ്കുറുശ്ശി, അനാമിക. കെ. എ, സുനിൽ കുനിശ്ശേരി, ദിനകരൻ. എം നൂറണി, ജിനേഷ്.സി കൊല്ലങ്കോട് തുടങ്ങിയവർ പങ്കെടുത്തു.

publive-image

ദേശത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച പൊലീസുകാർക്ക് വേണ്ടി നടത്തുന്ന സ്മരണാഞ്ജലി നടത്തുന്നത് ഒക്ടോബർ 21 നാണ്. അതിന്റെ ഭാഗമായി ഒരാഴ്ചക്കാലം കേരള പൊലീസ് സംസ്ഥാന പൊലീസ് ആസ്ഥാനത്തും, ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും , പെയിന്റിംഗ്, സന്ദേശങ്ങൾ എഴുതി കൈയ്യൊപ്പ് ചാർത്തൽ, ബൈക്ക് റാലി, കൈമുദ്ര പതിപ്പിക്കൽ, അനുസ്മരണ സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ നടത്തുന്നുണ്ട്.

Advertisment