Advertisment

ജലഛായ പെയിൻറിംഗ് മത്സരം 2019 പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ജലഛായത്തില്‍ മായാജാലം തീര്‍ക്കുന്ന കുട്ടികളുടെ മത്സരം പാലക്കാട് നഗരത്തിൽ ശ്രദ്ധേയമായി.

കേരള ചിത്രകലാ പരിഷത്തിന്റെ പാലക്കാട് ജില്ലാ ഘടകം 63 ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കുട്ടികളുടെ ജലച്ചായ പെയിൻറിംഗ് മത്സരം സംസ്ഥാന പ്രസിഡൻറും ചിത്രകാരനുമായ

എം.കെ. പശുപതി ഉദ്ഘാടനം ചെയ്തു.

Advertisment

ചിത്രകാരൻ ബി.രാജൻ മുഖ്യാതിഥിയായി. ചിത്രകലയിൽ അഭിരുചിയുളള കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ആർട്ട് പേരെന്റിംഗ് ചിത്രകാരൻ എൻ.ജി. ജ്വോൺസ്സൺ നയിച്ചു.

സ്റ്റേറ്റ് റ്റ്രെഷറർ ഹരിദാസ് .കെ .എസ് , ജില്ലാ സെക്രട്ടറി ഹരീഷ് മണ്ണാർക്കാട്, ട്രഷറർ മഹേഷ് ജി. പിള്ളൈ, ശബരി ഗിരിഷ്, കവയിത്രി ലില്ലി വാഴയിൽ, രാധാകൃഷ്ണൻ പുല്ലഞ്ചേരി, എൽ.രാമ പരമാത്മകുമാർ, സുരേഷ് കണ്ണാടി തുടങ്ങിയവർ പ്രസംഗിച്ചു.

ആറ് കേറ്റെഗറികളിലായി നടത്തിയ മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമ്മാനാർഹരായ കുട്ടികൾളെ മെമെന്റോയും, സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

Advertisment