Advertisment

ശിശു ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടത്തുന്നു

New Update

പാലക്കാട്:  ആർട്ട്-എഫ്യൂഷൻസ് ഗ്ലോബൽ പതിനൊന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ശിശു ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. പാലക്കാട് ബി ഇ എം ഹയർ സെക്കന്ററി സ്‌കൂളാണ് മത്സരവേദി.

Advertisment

നവംബർ 10 രണ്ടാം ശനിയാഴ്ച രാവിലെ 9.30 നാണ് രജിസ്ട്രേഷൻ. കെജി തലം മുതൽ കോളേജ് തലം വരെ 5 വിഭാഗങ്ങളിൽ ആയി മത്സരം നടത്തും. ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും ഒരു വിഭാഗം കൂടി ഉണ്ട്.

കൂടാതെ ചിത്രകലയിൽ അഭിരുചിയുള്ള കുട്ടികൾക്ക് അവരുടെ കഴിവ് വീട്ടിൽ വച്ച് തന്നെ സ്വയം വളർത്തുവാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് "ആർട്ട് പേരെന്റിംങ്" ലൂടെ ചിത്രകാരൻ എൻ. ജി. ജ്വോൺസ്സൺ നൽകുന്നതാണ്. താല്പര്യമുള്ള രക്ഷിതാക്കൾക്ക് പങ്കാളികളാകാം. സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാം. ഓരോ വിഭാഗത്തിൽ നിന്നും മൂന്ന് വിജയികളെ തെരഞ്ഞെടുക്കും.

അവർക്ക് ഫോട്ടോ എൻഗ്രേവ് ചെയ്ത വിജയ ഫലകവും, സർട്ടിഫിക്കറ്റും നൽകും. കൂടാതെ ഓരോ വിഭാഗത്തിലും മികച്ച അഞ്ചുപേർക്ക് ഫോട്ടോ പതിച്ച "ഓണറബ്ൾ മെൻഷൻ" സർട്ടിഫിക്കറ്റും നൽകും. പങ്കെടുത്ത എല്ലാവർക്കും പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ് . പ്രശസ്തരായ 3 ജെഡ്ജെസ് ആണ് മൂല്യനിർണയം നടത്തുന്നത്. മത്സരഫലം പതിനൊന്നാം തീയതി പ്രഖ്യാപിക്കും.

ശിശുദിനത്തോടനുബന്ധിച്ച് നവംബർ 14ന് വൈകുന്നേരം 5 മണിക്ക് ചേരുന്ന പ്രത്യേക ചടങ്ങിൽ വച്ച് സമ്മാനാർഹമായ കുട്ടികൾക്ക് ഫലകവും സർട്ടിഫിക്കറ്റും അവരുടെ സൃഷ്ടിയും നൽകുന്നതാണ്. കൂടാതെ കുട്ടികളുടെ സൃഷ്ടികൾ സമ്മാനദാന വേദിയിൽ 4 മണി മുതൽ പ്രദർശിപ്പിക്കുന്നതാണ് .

രജിസ്ട്രേഷനും വിശദവിവരത്തിനും 9495134183 എന്ന നമ്പറിൽ വിളിക്കുക.

Advertisment