Advertisment

മോയൻ എൽ.പി സ്കൂളിൽ ഏകദിന പെയിന്റിങ് ശിബിരം നടത്തി

New Update

പാലക്കാട്:  ചിത്രകാരന്മാരെയും ചിത്രകാരികളെയും പിന്തുണക്കുക എന്ന മഹത് ഉദ്ദേശത്തോടെ ചിത്രകലാ ശിബിരത്തിൽ പിറന്ന മുപ്പതോളം സൃഷ്ടികളുടെ പ്രദർശനം ശ്രദ്ധേയമായി.

Advertisment

63 വർഷങ്ങൾക്കു മുമ്പ് രൂപീകൃതമായതാണ് കേരള ചിത്രകലാ പരിഷത്ത് എന്ന കലാകാരന്മാരുടെ പ്രസ്ഥാനമാണ് പാലക്കാട് മോയൻ എൽ.പി സ്കൂളിൽ ഏകദിന പെയിന്റിങ് ശിബിരം നടത്തിയത്. വൈവിധ്യമാർന്ന കലാ ചരിത്രം ഉറങ്ങിക്കിടക്കുന്ന പാലക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ വരകളുടേയും വർണ്ണങ്ങളുടേയും നവ വസന്തം ചാർത്താനൊരുങ്ങുകയാണ് ചിത്രകലാ പരിഷത്ത്.

publive-image

ചിത്രകാരന്മാരായഎൻ.ജി. ജ്വോൺസ്സൺ, മഹേഷ്.ജി . പിള്ള, ഹരീഷ് മണ്ണാർക്കാട്, കൃഷ്ണൻ മല്ലിശ്ശേരി, സുരേഷ് കണ്ണാടി, ലില്ലി വാഴയിൽ, ശ്രീവൽസൻ മങ്കര, സുനിൽ മലമ്പുഴ, ശ്രീവത്സൻ മങ്കര, രാജേന്ദ്രൻ വടക്കെപ്പാടത്ത്, കണ്ണൻ ഇമേജ്,

സുരേഷ് ഗോപിക, അജിത. കെ.വി, അഞ്ജു മോഹൻദാസ്, അസ്ന അഷ്റഫ്, , എൽ.രാമ പരമാത്മ കുമാർ, രാധാകൃഷ്ണൻ പുല്ലഞ്ചേരി, അനുപമ നെന്മാറ, മേഘാലക്ഷ്മി മലമ്പുഴ, ചാരുത വടക്കന്തറ, ബിന്ദു മുണ്ടൂർ ,സുനിൽ അത്താണിപ്പറമ്പ് തുടങ്ങിയവർ വരയിൽ വിസ്മയം സൃഷ്ടിച്ചു.

Advertisment