Advertisment

'സൈബർ ലോകവും മയക്കുമരുന്ന് ലോബിയും, വിദ്യാർത്ഥി സുരക്ഷിതത്വവും ജാഗ്രതയും' ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ: 'സൈബർ ലോകവും മയക്കുമരുന്ന് ലോബിയും, വിദ്യാർത്ഥി സുരക്ഷിതത്വവും ജാഗ്രതയും' എന്ന വിഷയത്തിൽ പാലക്കയം കാർമൽ സ്‌കൂൾ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ലഹരി വിപത്തുകളെ കുറിച്ച് കുട്ടികളെ ഉണർത്തുന്നതായി.

Advertisment

publive-image

സ്‌കൂൾ പ്രിൻസിപ്പൽ സി.റോസ്മിത സിഎംസി ഉദ്ഘാടനം ചെയ്തു. ജനമൈത്രി പ്രസിഡന്റ് സമദ് കല്ലടിക്കോട് അധ്യക്ഷനായി. കുട്ടികളും പുകവലി ദുരിതത്തിന്റെ ഇരകളാണ്. കുട്ടികൾക്ക്പുകവലിക്കാനുള്ള ആഗ്രഹം ഒഴിവാക്കാൻ പഠനവും യോഗയും ഉല്ലാസവും കായികവ്യായാമങ്ങളും നല്ലതാണ് - മുഖ്യ പ്രഭാഷണം നടത്തിയ ജനമൈത്രി ബീറ്റ് ഓഫീസർ പുഷ്പദാസ് പറഞ്ഞു.

കഞ്ചാവിന്റെയും ലഹരിഉത്പന്നങ്ങളുടെയും അടിമകളായി മാറുകയാണ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ യുവ തലമുറയില്‍പെട്ടവർ. ദിനംപ്രതിയെന്നോണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഹരിയുമായി പിടിയിലാകുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്.

publive-image

ലഹരി മാഫിയയുടെ വലയില്‍ കുരുങ്ങി ജീവിതം ഹോമിക്കപ്പെട്ടവരില്‍ കൗമാരക്കാരും പെണ്‍കുട്ടികളും ഉണ്ടെന്നതും യാഥാർഥ്യമാണ്. അശ്ലീലച്ചുവയുള്ളതും അപകീർത്തികരവുമായ പോസ്റ്റുകൾക്ക് ലൈക്കടിക്കുന്നതോ ഷെയർ ചെയ്യുന്നതോപോലും കുറ്റകരമാണ്.സൈബർ ലോകം തുറന്നിടുന്ന അനന്ത സാധ്യതകൾക്കിടയിൽ ചതിക്കുഴികളെ കാണാതെ പോകരുത് -  പ്രസംഗകർ പറഞ്ഞു.

ലഹരി പദാർത്ഥങ്ങൾ ഒരിക്കലും ഉപയോഗിക്കില്ലെന്നുംലഹരി രഹിതപ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു. 'സൈബറും സുരക്ഷയും' എന്ന വിഷയത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർ ബിബീഷ് ക്ലാസെടുത്തു. പിടിഎ അംഗം ഷാജി അബ്രഹാം, അധ്യാപക പ്രതിനിധി ഹരിത ടീച്ചർ, വിദ്യാർത്ഥി പ്രതിനിധി ആൽബിൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment