Advertisment

പാലക്കയത്ത് പി.കെ.പ്രകാശ് അനുസ്മരണം നടത്തി

New Update

തച്ചമ്പാറ: സി.പി.ഐ(എം) തച്ചമ്പാറ ലോക്കൽ കമ്മിറ്റി അംഗവും സി.ഐ.ടി.യു മണ്ണാർക്കാട് ഡിവിഷൻ പ്രസിഡന്റുമായിരുന്ന പി.കെ. പ്രകാശിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി, പാലക്കയം നിരവിൽ നടത്തിയ അനുസ്മരണ പൊതുയോഗം സി.പി.ഐ(എം) സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.കെ. കെ. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

സി.പി.ഐ(എം) മണ്ണാർക്കാട് ഏരിയാ സെക്രട്ടറി യു.ടി.രാമകൃഷ്ണൻ മാസ്റ്റർ, കെ.കെ.രാജൻ മാസ്റ്റർ, എം.രാജഗോപാലൻ, ഷാജ് മോഹൻ, പി.വി.സോണി, പി.കെ.രാധാകൃഷ്ണൻ, ഒ. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.

പാലക്കയം പ്രദേശത്തെ നിർധനരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടത്തി.

Advertisment