Advertisment

സാന്ത്വന സന്ദേശം പകർന്ന് പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

രിമ്പ പെയ്ൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി. കരിമ്പ പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ ടീച്ചർ ഉൽഘാടനം ചെയ്തു.

Advertisment

publive-image

കല്ലടിക്കോട് ടി ബി യിൽ നിന്ന് മാപ്പിള സ്കൂൾ ജംഗ്ഷൻ വരെ ദർശന കോളേജ്, ജി എച്ച് എസ് എസ് പുലാപ്പറ്റ, ജി എച്ച് എസ് എസ് കരിമ്പയിലെയും വിദ്യാർത്ഥികളും അധ്യാപകരും പാലിയേറ്റീവ് കെയർ വളണ്ടിയർമാരും ചേർന്ന് സാന്ത്വന ബോധവൽക്കരണ റാലി നടത്തി. ഡോക്ടറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ രോഗീ സന്ദർശനവും സംഘടിപ്പിച്ചു.

പാലിയേറ്റീവ് കെയർ സ്പെഷ്യൽ എഡിഷൻ സന്ദേശരേഖ പത്രം കല്ലടിക്കോട് സബ് ഇൻസ്പെകർ ബിജു പ്രകാശനം ചെയ്തു. ഡോ. വിൻസന്റ് ജോസഫ് പാലിയേറ്റീവ് സന്ദേശം നൽകി.

പരിചരണം ആവശ്യമായ രോഗികളെ കണ്ടെത്തി മരുന്നും വസ്ത്രവും ശയനോപകരണങ്ങളും പരിചരണവും നല്‍കുകയും ആശയറ്റവർക്ക് അവരുടെ ജീവിതത്തിന് പ്രത്യാശ പകരാന്‍ കഴിയുന്ന പ്രശംസനീയമായ ജീവകാരുണ്യ പ്രവര്‍ത്തനവുമാണ് കരിമ്പ പാലിയേറ്റിവ് പ്രവര്‍ത്തകര്‍ നടത്തുന്നത്.

സജീവ് ജോർജ് (പാലിയേറ്റീവ് പ്രസിഡണ്ട്), രാധാകൃഷ്ണൻ (ദർശന കോളേജ് പ്രൻസിപ്പാൾ ), സുമലത (വാർഡ് മെമ്പർ), ഹാരിസ് ( പ്രസിഡണ്ട് കല്ലടിക്കോട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ),എം എ ശിവൻ (പാലിയേറ്റീവ് സെക്രട്ടറി), രാജൻ മാസ്റ്റർ, റഹീം , കുമാർ, സാബു മാഷ് എന്നിവർ ദിനാചരണ പരിപാടിയിൽ പ്രസംഗിച്ചു.

Advertisment