മുറ്റത്തൊരു പാഷൻ ഫ്രൂട്ട്: വീട്ടുമുറ്റങ്ങളിലെ പാഷൻഫ്രൂട്ട് വിളവെടുപ്പ് തുടങ്ങി

സമദ് കല്ലടിക്കോട്
Wednesday, October 3, 2018

തച്ചമ്പാറ:  ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചറൽ റിസർച്ച് വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഇനമായ മധുരമുള്ള പച്ച നിറത്തിലെ പാഷൻ ഫ്രൂട്ട് തച്ചമ്പാറ പഞ്ചായത്തിലെ മാച്ചാംതോട് പ്രദേശത്തെ വീടുകളിൽ വിളവെടുപ്പ് തുടങ്ങി.

തച്ചമ്പാറ കൃഷി ഭവന്റെ കീഴിൽ മാച്ചാംതോട് തൊഴുത്തിൻകുന്ന് അയൽ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന “മുറ്റത്തൊരു പാഷൻ ഫ്രൂട്ട്” എന്ന പദ്ധതിയുടെ ഭാഗമായി ഈ ഭാഗത്തെ വീടുകളിൽ നട്ടു പിടിപ്പിച്ച പാഷൻ ഫ്രൂട്ടുകളുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത നിർവഹിച്ചു.

വൈസ് പ്രസിഡന്റ് പി.സഫീർ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ് ശാന്തിനി പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്ത് മെമ്പർ എം.രാജഗോപാൽ , കരിമ്പ കൃഷി ഓഫീസർ പി.സാജിദലി, തച്ചമ്പാറ കൃഷി അസിസ്റ്റന്റ് ശെന്തിൽ, മുൻ പഞ്ചായത്തംഗം പി.നിസാമുദീൻ, ഉബൈദുള്ള എടായ്ക്കൽ എന്നിവർ പ്രസംഗിച്ചു.

×