Advertisment

പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ അട്ടപ്പാടിയിലെ നാല് സ്‌കൂളുകളിൽ പഠനോപകരണം വിതരണം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ അട്ടപ്പാടിയിലെ നാല് സ്‌കൂളുകളിൽ പഠനോപകരണം വിതരണം ചെയ്തു. പഠനകാര്യങ്ങൾക്ക് പ്രയാസമനുഭവിക്കുന്ന അട്ടപ്പാടിയിലെ നാല് സ്‌കൂളുകളിലെ നിർധന കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്ത് പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളുടെ സ്നേഹ സ്പർശം.

Advertisment

publive-image

അധ്യാപകരുടെയും കുട്ടികളുടെയും ശ്രമഫലമായി സ്വരൂപിച്ച 38 ഇനം സാധനങ്ങളുമായാണ് സംഘം അട്ടപ്പാടിയിൽ എത്തിയത്. കുട്ടികളെ എങ്ങനെ മറ്റുള്ളവരെ പരിഗണിക്കുകയും, സഹായിക്കുകയും ചെയ്യുന്ന ഉത്തരവാദിത്ത ബോധമുള്ള തലമുറയായി വളര്‍ത്താം എന്നതിന് ഇത്തരം മാതൃകകൾ പ്രശംസനീയമാണെന്നും കുട്ടികളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നതായും സ്‌കൂൾ അധികൃതർ പറഞ്ഞു.

publive-image

പാലൂർ, കൊട്ടിയാർഗണ്ടി, ട്രൈബൽ സ്‌കൂളുകൾക്കും അഗളി ഗവ. എൽ പി സ്‌കൂളിനുമാണ് പഠനോപകരണങ്ങൾ നൽകിയത്. ക്ലബ്ബ് കൺവീനർ ശ്രീജ ടീച്ചർ, അബുൽ ഹസൻ, രതീഷ്, ഹസീല തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment