Advertisment

പവിത്ര പ്രൊജക്റ്റിന്റെ ഭാഗമായി കൗമാര പ്രായക്കാർക്ക് യോഗ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ചെർപ്പുളശ്ശേരി: കുട്ടികൾക്ക് യോഗയുടെ ആവശ്യകത വർധിച്ചുവരുന്ന കാലഘട്ടത്തിൽശബരി സെൻട്രൽ സ്കൂളിൽ പവിത്ര പ്രോജക്ട് വിജയകരമായി പൂർത്തിയാക്കി. ആർട്ട് ഓഫ് ലിവിംഗ് കൗമാരക്കാരായ പെൺകുട്ടികളുടെ ആർത്തവ സംബന്ധമായ പ്രശനങ്ങൾ ലളിതമായ യോഗാസനങ്ങളിലൂടെ പരിഹരിക്കുന്നതിനും ഈ വേളകൾ സന്തോഷകരമായി ആത്മവിശ്വാസത്തോടെ കടന്നുപോകുന്നതിനും സ്ത്രീയുടെ ആത്മാഭിമാനം വളർത്തുന്നതിനും അനുയോജ്യമായി തയ്യാറാക്കിയ പദ്ധതിയാണ് പവിത്ര പ്രോജക്ട്.

Advertisment

publive-image

'ആർത്തവം - ആരോഗ്യവു സംരക്ഷണവും ശുചിത്വവും സന്തോഷവും: കൗമാര പെൺകുട്ടികളിൽ' എന്നതായിരുന്നു ശില്പശാല വിഷയം. മുഴുവൻ പെൺകുട്ടികൾക്കും (342 പേർ) ശില്പശാല നടപ്പാക്കിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ശബരി സെൻട്രൽ സ്കൂളാണ്.

ഈ വിദ്യാലയത്തിലെ യോഗ അധ്യാപികയും, ആർട്ട് ഓഫ് ലിവിംഗ് അധ്യാപികയുമായ ശാന്തകുമാരി ടീച്ചറാണ് ഈ സംരംഭത്തിനു സാരഥ്യം നൽകിയത്. പ്രിൻസിപ്പൽ ഡയസ് കെ. മാത്യു വിദ്യാലയത്തിൽ ഇതിനായുള്ളക്രമീകരണം ഏർപ്പെടുത്തി.ആർട്ട് ഓഫ് ലിവിംഗ് അധ്യാപികയും റിട്ടയേർഡ് ടീച്ചറുമായ മാസ്റ്റർ ട്രെയിനറുമായ എ 'ബേബി ശില്പശാലയ്ക്ക് നേതൃത്വം നൽകി. ആർട്ട് ഓഫ് ലിവിംഗ് ടീച്ചർമാരായ യമുനാ കുമാരി, ഉഷകുമാരി ശാന്തകുമാരി കൗസല്യ ,പുഷ്പലത തുടങ്ങിയവർ ശില്പശാല ടീമിൽ പ്രവർത്തിച്ചു.

publive-image

ഇനിയും പവിത്ര പ്രോജക്ട് നടപ്പാക്കാനായി വിദ്യാലയങ്ങൾ കാത്തിരിക്കുന്നതായിഈ നേതൃത്വത്തിന്റെ പ്രകടനം.മനസ്സിന്റെ ദുഃഖം, അപമാനം, പരാജയം, ഭയാശങ്ക ഇവയ്ക്കുമേലെ നിലകൊള്ളാനുള്ള സാമര്‍ത്ഥ്യമാണ് യോഗ. ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവും ആത്മീയവുമായ ഒരു ശ്രേഷ്ഠവ്യക്തിത്വം വളര്‍ത്തിയെടുക്കാൻ യോഗസഹായകമാണ്.വിദ്യാർത്ഥികൾക്ക് ബുദ്ധിപൂര്‍വ്വകമായ ഏകാഗ്രതയും നിയന്ത്രണവും കൈവരുത്താൻഇവ ആവശ്യമാണെന്ന് പരിശീലകർ പറഞ്ഞു.

Advertisment